ആ സിനിമ കണ്ട് ചക്കി ഒരു വര്‍ഷത്തോളം എന്റെ മുറിയില്‍ വന്നില്ല; അവള്‍ക്ക് പേടിയായിരുന്നു: കാളിദാസ് ജയറാം
Entertainment news
ആ സിനിമ കണ്ട് ചക്കി ഒരു വര്‍ഷത്തോളം എന്റെ മുറിയില്‍ വന്നില്ല; അവള്‍ക്ക് പേടിയായിരുന്നു: കാളിദാസ് ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th November 2023, 10:24 am

എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ താരമായിരുന്നു കാളിദാസ് ജയറാം. വളരെ വ്യത്യസ്തമായ ഒരു പ്രമേയമായിരുന്നു ഈ സിബി മലയില്‍ ചിത്രത്തിലൂടെ പറഞ്ഞത്.

ഇപ്പോള്‍ എന്റെ വീട് അപ്പൂന്റേം സിനിമ അച്ഛന്‍ മുഴുവനായും കണ്ടിട്ടില്ലെന്നും ആ സിനിമ കണ്ട് പേടി കാരണം അനിയത്തി ചക്കി ഒരു വര്‍ഷത്തോളം തന്റെ മുറിയിലേക്ക് വന്നിരുന്നില്ലെന്നും പറയുകയാണ് കാളിദാസ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ പടം അപ്പ കാണാറുണ്ട്. കണ്ടിട്ട് ഇഷ്ടപ്പെട്ടാല്‍ നന്നായിട്ടുണ്ടെന്ന് പറയാറുമുണ്ട്. അല്ലെങ്കില്‍ എന്തൊക്കെ ബെറ്ററാക്കണമെന്ന് പറഞ്ഞു തരും. എന്റെ പാരന്‍സ് വളരെ സപ്പോര്‍ട്ടീവാണ്. ഒരുപക്ഷെ എല്ലാവരും പറയുന്നതാകും ഈ കാര്യം. പാരന്‍സാണ് മെന്റലി എന്റെ ബാക്ക് ബോണ്‍.

പക്ഷെ, എന്റെ വീട് അപ്പൂന്റേം സിനിമ അപ്പ ഇതുവരെ മുഴുവനായും കണ്ടിട്ടില്ല. പകുതി മാത്രമേ കണ്ടിട്ടുള്ളൂ. ഇതുവരെ ബാക്കി കണ്ടില്ല. കണ്ടാല്‍ കരയുമെന്നുള്ളത് കൊണ്ടാണ് അപ്പ കാണാത്തത്. കണ്ട ഭാഗം വരെ എന്റെ അഭിനയം നന്നായിട്ടുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്.

ഒരുപാട് ആളുകള്‍ ആ സിനിമ കണ്ടിട്ട് ഇത്തരത്തില്‍ കണ്ടാല്‍ കരയാറുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആ സിനിമ ഇറങ്ങിയ സമയത്ത് സഹോദരങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഭയങ്കരമായിരുന്നു. എനിക്ക് എന്റെ ആ പ്രായത്തില്‍ അതിന്റെ സീരീയസ്നെസ് മനസിലായിരുന്നില്ല.

ആ സിനിമ കണ്ട ശേഷം ചക്കി ഒരു വര്‍ഷത്തോളം എന്റെ മുറിയില്‍ വന്നിരുന്നില്ല. അവള്‍ക്ക് പേടിയായിരുന്നു. ആ സിനിമ വലിയ ഇംമ്പാക്റ്റായിരുന്നു ഉണ്ടാക്കിയത്.

അമ്മ എന്റെ എല്ലാ സിനിമയും കാണാറുണ്ട്. പക്ഷെ അമ്മക്ക് എന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്. ഞാന്‍ എന്ത് ചെയ്താലും ഓക്കെയാണ്. എല്ലാം സൂപ്പറാണെന്ന് പറയും,’ കാളിദാസ് ജയറാം പറഞ്ഞു.


Content Highlight: Kalidas Jayaram Talks About His Sister Chakki