എന്നെ എല്‍.സി.യുവിലേക്ക് റെഫര്‍ ചെയ്തത് ആ നടന്‍; അന്ന് അദ്ദേഹത്തിന് എന്നെയധികം പരിചയമില്ലായിരുന്നു: കാളിദാസ് ജയറാം
Film News
എന്നെ എല്‍.സി.യുവിലേക്ക് റെഫര്‍ ചെയ്തത് ആ നടന്‍; അന്ന് അദ്ദേഹത്തിന് എന്നെയധികം പരിചയമില്ലായിരുന്നു: കാളിദാസ് ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd March 2024, 10:23 pm

2022ല്‍ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രമായിരുന്നു വിക്രം. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച ചിത്രത്തില്‍ കമല്‍ ഹാസനായിരുന്നു പ്രധാനവേഷത്തിലെത്തിയത്. വിക്രത്തില്‍ കാളിദാസ് ജയറാമും ഒരു പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു.

ഇപ്പോള്‍ ആ സിനിമയിലേക്ക് തന്നെ റെഫര്‍ ചെയ്തത് ആരാണെന്ന് തുറന്ന് പറയുകയാണ് കാളിദാസ്. തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന പ്രസ് മീറ്റിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

വിക്രം സിനിമയിലേക്ക് തന്നെ റെഫര്‍ ചെയ്തത് അര്‍ജുന്‍ ദാസായിരുന്നു എന്നാണ് കാളിദാസ് പറയുന്നത്. ആ സമയത്ത് അര്‍ജുന് തന്നെ അധികം പരിചയമില്ലായിരുന്നുവെന്നും തനിക്ക് അത്രയും വലിയ ഒരു സിനിമയില്‍ ചാന്‍സ് കിട്ടാന്‍ കാരണമായത് അര്‍ജുനാണെന്നും താരം പറഞ്ഞു.

‘ആളുകള്‍ക്ക് അധികം അറിയാത്ത ഒരു കാര്യമുണ്ട്. വിക്രം സിനിമയിലേക്ക് എന്നെ റെഫര്‍ ചെയ്തത് അര്‍ജുനായിരുന്നു. പ്രപഞ്ചന്‍ എന്ന കഥാപാത്രത്തിലേക്ക് ആരെ കൊണ്ട് വരുമെന്ന് ലോകേഷിന് സംശയം വന്നു.

അന്ന് അര്‍ജുനാണ് എന്റെ പേര് റെഫറ് ചെയ്തത്. ആ സമയത്ത് അര്‍ജുന് എന്നെ അധികം പരിചയമില്ലായിരുന്നു. എനിക്ക് അത്രയും വലിയ ഒരു സിനിമയില്‍ ചാന്‍സ് കിട്ടാന്‍ കാരണമായത് അര്‍ജുനാണ്,’ കാളിദാസ് ജയറാം പറഞ്ഞു.

എല്‍.സി.യുവിലെ അടുത്ത പ്രൊജക്ട് ഒരു ഷോര്‍ട്ട് ഫിലിമാണെന്നും അതില്‍ പ്രപഞ്ചനും, അന്‍പുമുണ്ടെന്നും താരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആ യൂണിവേഴ്സിന്റെ തുടക്കമാണ് അതില്‍ പറയുന്നതെന്നും ലോകേഷ് കനകരാജ് തന്നെയാണ് അത് സംവിധാനം ചെയ്യുന്നതെന്നും കാളിദാസ് കൂട്ടിച്ചേര്‍ത്തു.

‘മറ്റൊരു സസ്പെന്‍സ് കൂടെ പൊട്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എല്‍.സി.യുവിലെ അടുത്ത പ്രൊജക്ട് ഒരു ഷോര്‍ട്ട് ഫിലിമാണ്. അതില്‍ പ്രപഞ്ചനും, അന്‍പുമുണ്ട്.

ആ യൂണിവേഴ്സിന്റെ തുടക്കമാണ് അതില്‍ പറയുന്നത്. ലോകേഷ് സാര്‍ തന്നെയാണ് അത് സംവിധാനം ചെയ്യുന്നത്. അര്‍ജുന്‍ അതിനെപ്പറ്റി പറയാന്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാനത് ഇപ്പോള്‍ പറഞ്ഞത്,’ കാളിദാസ് ജയറാം പറയുന്നു.

Content Highlight: Kalidas Jayaram Talks About Arjun Das