മലയാളികളുടെ പ്രിയ താര പുത്രനാണ് കാളിദാസ് ജയറാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ കാളിദാസ് നിലവിൽ തമിഴ് സിനിമയിലും സജീവമാണ്.
മലയാളികളുടെ പ്രിയ താര പുത്രനാണ് കാളിദാസ് ജയറാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ കാളിദാസ് നിലവിൽ തമിഴ് സിനിമയിലും സജീവമാണ്.
ലോകേഷ് കനകരാജ് ഒരുക്കിയ വിക്രത്തിലും ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനുള്ള ഇന്ത്യൻ 2വിലും കാളിദാസ് ഭാഗമാണ്.
മലയാളത്തെക്കാൾ തമിഴിൽ നിറഞ്ഞ് നിൽക്കുന്ന കാളിദാസിന്റെ ഉടനെ റിലീസിന് ഒരുങ്ങുന്ന ചിത്രം ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന പോർ ആണ്. ചിത്രത്തിൽ അർജുൻ ദാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
നല്ല സിനിമകൾ കിട്ടിയാൽ താൻ വീണ്ടും മലയാളത്തിലേക്ക് വരുമെന്ന് താരം പറയുന്നു. മലയാളത്തിൽ തനിക്കൊരു സ്ഥാനമുണ്ടെന്നും അത് ദുരുപയോഗം ചെയ്യാൻ താൻ ആഗ്രഹിക്കുന്നിലെന്നും കാളിദാസ് പറഞ്ഞു.
‘നല്ല സംവിധായകർ വിളിക്കണം എന്നാൽ ഞാൻ മലയാളത്തിലേക്ക് തിരിച്ചുവരും. നല്ല കഥയും വരണം. നേരത്തെ കുറേ അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞിട്ടുണ്ട്, എനിക്കെപ്പോഴും ഒരു സ്ഥാനം മലയാളത്തിൽ തന്നിട്ടുണ്ട്. അതൊരിക്കലും ദുരുപയോഗം ചെയ്യരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. ആകെ ആ ചിന്ത മാത്രമേയുള്ളൂ.
അല്ലെങ്കിൽ എനിക്ക് സിനിമകൾ ചെയ്തു കൊണ്ടേയിരിക്കാം. കുറേ ഓഫറുകൾ വരുന്നുണ്ട്. പക്ഷെ എനിക്കത് നന്നായി ഉപയോഗിക്കണമെന്നുണ്ട്.
നല്ല സിനിമ തിരിച്ചു വരുമ്പോൾ ഓസ്‌ലർ പോലെയൊക്കെ തിരികെ വരണമെന്നാണ് എന്റെ ആഗ്രഹം. അച്ഛൻ ഒരുപാട് സന്തോഷത്തിലാണിപ്പോൾ,’കാളിദാസ് ജയറാം പറയുന്നു.
Content Highlight: Kalidas Jayaram Says That He Want To do Best Films In Malayalam