| Friday, 9th February 2018, 9:18 am

ഒടുവില്‍ പൂമരത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ച് കാളിദാസന്‍; ഒപ്പം ട്രോളന്മാര്‍ക്കൊരു കൊട്ടും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒടുവില്‍ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിന്റെ റിലീസ് തിയതി കാളിദാസ് ജയറാം പ്രഖ്യാപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാളിദാസ് റിലീസിങ് തിയതി ഔദ്യോഗികമായി അറിയിച്ചത്.

മാര്‍ച്ച് 9 നു പൂമരം റിലീസ് ചെയ്യുമെന്നാണ് കാളിദാസ് പറഞ്ഞിരിക്കുന്നത്. “ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കില്‍ 2018 മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യും” താരം പറഞ്ഞു. നേരത്തെ മാര്‍ച്ച് ആദ്യവാരം തിയറ്ററുകളില്‍ ചിത്രം എത്തുമെന്ന് പറഞ്ഞ കാളിദാസനെ ട്രോളി രംഗത്തെത്തിയവര്‍ക്കുള്ള മറുപടിയും കാളിദാസ് പോസ്റ്റില്‍ നല്‍കുന്നുണ്ട്.

മുമ്പ് നിരവധി തവണ റിലീസ് പ്രഖ്യാപിച്ചിട്ടും റിലീസ് ചെയ്യാതിരുന്നതിനാല്‍ പുതിയ തിയതി പുറത്ത് വന്നപ്പോള്‍ രംഗത്തെത്തിയ ട്രോളന്‍മാര്‍ മാര്‍ച്ച് ഏത് വര്‍ഷമെന്ന് കാളിദാസ് പറഞ്ഞില്ലെന്നും അതുകൊണ്ട് വിശ്വസിക്കില്ലെന്നുമായിരുന്നു പറഞ്ഞിരുന്നത്. ഇതിനു മറുപടി നല്‍കിയ കാളിദാസ് “2018ന്ന് വെച്ചില്ലെങ്കില്‍ “എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ”ന്ന് പറയൂന്നറിയാം അതോണ്ടാ” എന്നാണ് പോസ്റ്റിലൂടെ പറയുന്നത്.

നേരത്തെ മഞ്ചേരി എന്‍.എസ്.എസ് കോളെജില്‍ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സി സോണ്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് കാളിദാസ് മാര്‍ച്ചില്‍ ചിത്രം ഇറങ്ങുമെന്ന പറഞ്ഞിരുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

“നമസ്‌കാരം
ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കില്‍ 2018 മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യും.
2018ന്ന് വെച്ചില്ലെങ്കില്‍ “എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ”ന്ന് പറയൂന്നറിയാം അതോണ്ടാ”

Latest Stories

We use cookies to give you the best possible experience. Learn more