| Thursday, 15th March 2018, 3:34 pm

ഭയങ്കര ഇമോഷണലാണ്; ഇനി ഓഡിയന്‍സ് പറയട്ടെ; പൂമരം കണ്ടിറങ്ങിയ കാളിദാസിന്റെയും പാര്‍വതിയുടേയും ആദ്യ പ്രതികരണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: പൂമരത്തിന്റെ ആദ്യ ഷോയ്ക്ക് പിന്നാലെ പ്രതികരണവുമായി നടന്‍ കാളിദാസ് ജയറാമും പാര്‍വതിയും. ഭയങ്കര ഇമോഷണലാണെന്നും ഇനി ആരാധകര്‍ പറയട്ടെയെന്നുമായിരുന്നു കാളിദാസിന്റെ പ്രതികരണം.

ഏറെ സന്തോഷമുണ്ടെന്നും വളരെ ഇമോഷണലായി ചെയ്ത സിനിമയാണെന്നും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും സംവിധായകന്‍ എബ്രിഡ് ഷൈന്‍ പ്രതികരിച്ചു.


Also Read ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചു; ഗുരുതര ആരോപണവുമായി ജോസ് കെ മാണിയുടെ ഭാര്യ


മലയാള സിനിമയിലെ കാളിദാസന്റെ അരങ്ങേറ്റം എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് പാര്‍വതിയുടെ മറുപടി ഇങ്ങനെയായിരുന്നു. “കണ്ണന്റെ ആദ്യത്തെ സിനിമയെന്നല്ല, അവന്‍ പ്രീ കെഡിയിലൊക്കെ സ്‌റ്റേജില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്. ഞാന്‍ മാറി നിന്ന് കരയുകയായിരിക്കും.. സിനിമയുടെ ആദ്യ പകുതി ഞാന്‍ കണ്ടതേയില്ല. ഭയങ്കര ഇമോഷണലായിരുന്നു. എക്‌സലന്റ് മൂവിയാണ്. വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.””- പാര്‍വതി പ്രതികരിച്ചു.

മലയാള സിനിമാ പ്രേമികളുടെ കാത്തിരിപ്പുകള്‍ക്ക് വിരമിട്ടുകൊണ്ടാണ് കാളിദാസ് ജയറാം നായകനായി അഭിനയിച്ച പൂമരം തിയറ്ററുകളിലെത്തിയത്. 2016 ല്‍ ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് പല റിലീസ് ദിനങ്ങളും തീരുമാനിച്ചെങ്കിലും ഒടുവില്‍ ഇന്ന് ചിത്രം തിയേറ്ററിലെത്തുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more