മലയാളത്തിലും തമിഴിലും ഒരുപിടി നല്ല സിനിമകള്‍ ചെയ്ത നടനാണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമയിലെത്തിയ താരം എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം വീണ്ടും സിനിമയില്‍ സജീവമായി. താരത്തിന്റെ വിവാഹനിശ്ചയം ഈയിടെയാണ് നടന്നത്. മോഡലായ താരിണിയാണ് വധു.
വിവാഹത്തിന് ശേഷം വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ ഇരുവരുടെയും പ്രണയകാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഇരുവരും മസനഗുഡിയിലേക്ക് യാത്ര പോയ സമയത്ത് കാടിനടുത്ത് വെച്ചാണ് പ്രൊപ്പോസ് ചെയ്തതെന്നും പെട്ടെന്ന് ആനയുടെ സൗണ്ട് കേട്ടപ്പോള്‍ ഓടിയെന്നും യെസ് പറയാന്‍ പറ്റിയില്ലെന്നും താരിണി പറഞ്ഞു.
‘മസനഗുഡിയില്‍ ഞങ്ങളുടെ ഫാമിലിക്ക് ഒരു ഫാമുണ്ട്. അങ്ങോട്ടേക്ക് പോകാമെന്ന് ഞങ്ങള്‍ രണ്ട് പേരും തീരുമാനിച്ചു. ആ വഴിയും ഫാമും ഒക്കെ നല്ല ഭംഗിയാണ് കാണാന്‍. അങ്ങനെ ഞങ്ങള്‍ രണ്ടും ഫാമിലെത്തി ഫ്രഷായി. അവിടെ കുറച്ചുനേരം സ്‌പെന്‍ഡ് ചെയ്തപ്പോള്‍ കണ്ണന്‍ പറഞ്ഞു, നല്ല ബാക്ക്ഗ്രൗണ്ട് ഒക്കെ ഉണ്ടല്ലോ, ഡ്രസ് ചെയ്ഞ്ച് ചെയ്തിട്ട് വാ, ഫോട്ടോസ് എടുക്കാമെന്ന്.
ഞാന്‍ പോയി ഡ്രസൊക്കെ മാറി വന്നപ്പോള്‍ കണ്ണന്‍ പ്രൊപ്പോസ് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നതാണ് കണ്ടത്. എനിക്ക് പെട്ടെന്ന് ഷോക്കായി. ഈ സ്ഥലമെന്ന് പറയുന്നത് ഇടക്കൊക്കെ ആനയിറങ്ങുന്ന സ്ഥലമാണ്. ഞാന്‍ ആ ഷോക്കില്‍ നില്‍ക്കുന്ന സമയത്ത് പെട്ടെന്ന് പിന്നില്‍ ഒരു ആന ചിന്നം വിളിക്കുന്നത് കേട്ടു. അവിടെ നിന്ന് ഞങ്ങള്‍ രണ്ടപേരും ഓടി’ താരിണി പറഞ്ഞു.
‘ജീവന്‍ വേണോ യെസ് പറയണോ എന്ന ചിന്ത വന്നതുകൊണ്ടാണ് ആ സമയത്ത് ഓടിയത്. അതിന് ശേഷം പിന്നെ യെസും പറഞ്ഞിട്ടില്ല, നോ എന്നും പറഞ്ഞിട്ടില്ല. ഏറ്റവും ലാസ്റ്റ് എന്‍ഗേജ്‌മെന്റിന്റെ അന്നാണ് താരിണി യെസ് പറയുന്നത്. ഇതുവരെ ആരോടും ഇക്കാര്യം പറഞ്ഞിട്ടില്ല,’ കാളിദാസ് പറഞ്ഞു.
Content Highlight: Kalidas Jayaram and Tharini about their proposal