അമ്മ എന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നത്; മറുപടിയുമായി കാളിദാസ് ജയറാം
Entertainment news
അമ്മ എന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നത്; മറുപടിയുമായി കാളിദാസ് ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th November 2023, 11:31 am

മലയാളി സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി. കുറഞ്ഞ സിനിമകള്‍ കൊണ്ട് തന്നെ പാര്‍വതിയെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു. എന്നാല്‍ ജയറാമുമായുള്ള കല്യാണ ശേഷം പാര്‍വതി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

ഇപ്പോള്‍ മകന്‍ കാളിദാസ് അമ്മ എന്നാണ് സിനിമയിലേക്ക് വരുന്നത് എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയാണ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘അമ്മയോട് സിനിമയിലേക്ക് തിരിച്ചു വരാനും വീണ്ടും അഭിനയിക്കാനും ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അമ്മക്ക് ചെയ്യാന്‍ പറ്റുന്ന അല്ലെങ്കില്‍ ചെയ്യണമെന്ന് തോന്നുന്ന സിനിമ വരണം.

അങ്ങനെ ഒരു സിനിമ വന്നാല്‍ അമ്മക്ക് ചെയ്യാന്‍ താത്പര്യമുണ്ട്. എന്നാല്‍ അമ്മക്ക് ഏറ്റവും ഇഷ്ടം വീട്ടില്‍ ഞങ്ങളുടെ കൂടെ ചില്‍ ചെയ്തിരിക്കാനാണ്.

ഞാനും എല്ലാവരെയും പോലെ അമ്മ സിനിമയിലേക്ക് വരുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ്. എനിക്ക് അമ്മയുടെ കൂടെ ഒരു സിനിമ ചെയ്യാന്‍ വലിയ ആഗ്രഹമുണ്ട്. പക്ഷെ അതിനെല്ലാം മുമ്പായി അമ്മക്ക് ഇഷ്ടപെടുന്ന കഥ വരണം. എങ്കിലെ ഇതൊക്കെ നടക്കുകയുള്ളു,’ കാളിദാസ് ജയറാം പറഞ്ഞു.

തന്റെ സിനിമകളെ അച്ഛനും അമ്മയും സപ്പോര്‍ട്ട് ചെയ്യുന്നതിനെ പറ്റിയും താരം സംസാരിക്കുന്നുണ്ട്. പാര്‍വതി എല്ലാ സിനിമകളും കാണാറുണ്ടെന്നും താന്‍ സിനിമയില്‍ എന്ത് ചെയ്താലും ഓക്കെയാണെന്നും താരം പറയുന്നു.

‘അമ്മ എന്റെ എല്ലാ സിനിമകളും കാണാറുണ്ട്. എന്റെ എല്ലാ സിനിമകളും ഇഷ്ടവുമാണ്. പക്ഷെ ഞാന്‍ എന്ത് ചെയ്താലും അമ്മക്ക് ഓക്കെയാണ്. എല്ലാം സൂപ്പറാണെന്ന് പറയും.

എന്റെ പടം അപ്പയും കാണാറുണ്ട്. കണ്ടിട്ട് ഇഷ്ടപ്പെട്ടാല്‍ നന്നായിട്ടുണ്ടെന്ന് പറയാറുമുണ്ട്. അല്ലെങ്കില്‍ എന്തൊക്കെ ബെറ്ററാക്കണമെന്ന് പറഞ്ഞു തരും. എന്റെ പാരന്‍സ് വളരെ സപ്പോര്‍ട്ടീവാണ്. ഒരുപക്ഷെ എല്ലാവരും പറയുന്നതാകും ഈ കാര്യം. പാരന്‍സാണ് മെന്റലി എന്റെ ബാക്ക് ബോണ്‍.

പക്ഷെ, എന്റെ വീട് അപ്പൂന്റേം സിനിമ അപ്പ ഇതുവരെ മുഴുവനായും കണ്ടിട്ടില്ല. പകുതി മാത്രമേ കണ്ടിട്ടുള്ളൂ. ഇതുവരെ ബാക്കി കണ്ടില്ല. കണ്ടാല്‍ കരയുമെന്നുള്ളത് കൊണ്ടാണ് അപ്പ കാണാത്തത്. കണ്ട ഭാഗം വരെ എന്റെ അഭിനയം നന്നായിട്ടുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്,’ കാളിദാസ് ജയറാം പറയുന്നു.

Content Highlight: Kalidas Jayaram About Parvathy