ബാലതാരമായി സിനിമയിലേക്കെത്തി രണ്ടാമത്തെ സിനിമയില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ താരമാണ് കാളിദാസ് ജയറാം.
ആദ്യത്തെ രണ്ട് സിനിമക്ക് ശേഷം പഠനത്തിലേക്ക് ശ്രദ്ധ നല്‍കിയ താരം 2018ല്‍ റിലീസായ മീന്‍ കുഴമ്പും മണ്‍പാനൈയും എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് തിരിച്ചെത്തി. അതേ വര്‍ഷം തന്നെ പൂമരം എന്ന സിനിമയിലൂടെ മലയാളത്തിലും നായകനായി അരങ്ങേറി. 2021ല്‍ പാവക്കഥൈകള്‍ എന്ന ആന്തോളജി സീരീസിലെ തങ്കം എന്ന സെഗ്മെന്റിലെ പ്രകടനം മികച്ച പ്രശംസ നേടിക്കൊടുത്തു. രായാനാണ് കാളിദാസിന്റെ അവസാനം തിയേറ്ററുകളിലെത്തി ചിത്രം. നിലവില്‍ മലയാളത്തേക്കാള്‍ തമിഴില്‍ തിരക്കേറിയ നടനാണ് താരം.
മലയാളത്തിലേക്ക് തിരിച്ചുവരാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് സംസാരിക്കുകയാണ് കാളിദാസ്. നല്ല സംവിധായകർ വിളിച്ചാൽ മലയാളത്തിലേക്ക് തിരിച്ചുവരുമെന്നും മലയാളം തനിക്കെപ്പോഴും ഒരു സ്ഥാനം നൽകിയിട്ടുണ്ടെന്നും കാളിദാസ് പറയുന്നു. എന്നാൽ അത് ദുരുപയോഗം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ജയറാം തിരിച്ചുവന്ന അബ്രഹാം ഓസ്‌ലർ പോലൊരു സിനിമ താനും ആഗ്രഹിക്കുന്നുണ്ടെന്നും കാളിദാസ് പറഞ്ഞു.
‘നല്ല സംവിധായകർ വിളിക്കണം എന്നാൽ ഞാൻ മലയാളത്തിലേക്ക് തിരിച്ചുവരും. നല്ല കഥയും വരണം. നേരത്തെ കുറേ അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞിട്ടുണ്ട്, എനിക്കെപ്പോഴും ഒരു സ്ഥാനം മലയാളത്തിൽ തന്നിട്ടുണ്ട്. അതൊരിക്കലും ദുരുപയോഗം ചെയ്യരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. ആകെ ആ ചിന്ത മാത്രമേയുള്ളൂ.
അല്ലെങ്കിൽ എനിക്ക് സിനിമകൾ ചെയ്തു കൊണ്ടേയിരിക്കാം. കുറേ ഓഫറുകൾ വരുന്നുണ്ട്. പക്ഷെ എനിക്കത് നന്നായി ഉപയോഗിക്കണമെന്നുണ്ട്.
നല്ല സിനിമ തിരിച്ചു വരുമ്പോൾ ഓസ്‌ലർ പോലെയൊക്കെ തിരികെ വരണമെന്നാണ് എന്റെ ആഗ്രഹം,’കാളിദാസ് പറയുന്നു.
Content Highlight: Kalidas Jayaram About Jayaram’s Abraham Ozler Movie