| Friday, 11th March 2016, 2:20 pm

സായി പല്ലവി നായികയാവുന്ന കലിയിലെ ഗാനം കേള്‍ക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രേമം എന്ന ചിത്രത്തിനുശേഷം സായി പല്ലവി നായികയാവുന്ന കലിയിലെ ഗാനങ്ങള്‍ എത്തി. ബി.കെ ഹരി നാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിട്ട രണ്ട് ഗാനങ്ങളാണ് പുറത്തെത്തിയത്. ജോബ് കുര്യനും ദിവ്യ എസ്. മേനോനുമാണ് ഗായകര്‍.

നീലാകാശം പച്ചകടല്‍ ചുവന്നഭൂമി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ സമീര്‍ താഹിറും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹാന്‍മേഡ് ഫിലിംസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന കലിയില്‍ സണ്ണി വെയ്ന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

ഒരു റൊമാന്റിക്ക് ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന കലിയില്‍ ന്യൂ ജനറേഷന്‍ ബാങ്കിന്റെ കസ്റ്റമര്‍ റിലേഷന്‍ ഓഫീസറായ സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ ജീവിതത്തിലെ അഞ്ച് മുതല്‍ ഇരുപ്പത്തിയെട്ട് വയസ്സ് വരെയുള്ള കാലമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്.

കൊച്ചി, വാഗമണ്‍, ആതിരപ്പള്ളി, മസിനഗുഡി, ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രം മാര്‍ച്ച് 26ന് റിലീസ് ചെയ്യും.

Latest Stories

We use cookies to give you the best possible experience. Learn more