കാലിഡോസ്‌കോപ്പ് / പ്രകാശ് മഹാദേവഗ്രാമം
അമ്മ
രാവിലെ അടുക്കളയില്‍ നിന്ന് പരിമിതമായ വെളിച്ചത്തില്‍ പകര്‍ത്തിയതാണ് ഈ ചിത്രം. അതുകൊണ്ടുതന്നെ സബ്ജക്ടിന് ഇണങ്ങുംവിധമുള്ള ഒരു മൂഡ് സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രഭാതത്തില്‍ ഏതൊരു അടുക്കളയും പറയുക ഇങ്ങനെയൊരു കാഴ്ചയാണ്.
കരിയും പുകയും നിറഞ്ഞ അടുക്കളമുറിയില്‍ നിന്ന് പകര്‍ത്തിയ ഈ ചിത്രം കേരളീയ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ പരിഛേദമാണ്. ഇരുട്ടും വെളിച്ചവും ഒളിച്ചുകളിക്കുന്ന ” അമ്മ” ജീവിതത്തിന്റെ അടയാളപ്പെടുത്തലാണ് ഇങ്ങനെയൊരു കാഴ്ച. ഈ നാലു ചുവരുകള്‍ക്കുള്ളിലെ ഗന്ധമാണ്, ഓര്‍മ്മപ്പെടുത്തലാണ് പലപ്പോഴും അമ്മ. []
ദേശ സഞ്ചാരങ്ങള്‍ക്കിടയില്‍ രുചിഭേദങ്ങളോട് മനസ്സ് ചൊടിക്കുമ്പോള്‍ കറിക്കൂട്ടുകളുടെ അരവ് മണമായി, ഇലയില്‍ വിളമ്പിയ ചൂടുചോറിന്റെ ആവി മണമായി, മൊരിഞ്ഞ ദോശയുടെ രുചിയായി, കട്ടന്‍ചായയുടെ ഉന്മേഷമായി, നാല് മണി പലഹാരമായി അമ്മ ഇങ്ങനെ ഒരു കാഴ്ചയിലൂടെ തൊട്ടുവിളിക്കും. പലപ്പോഴും. അമ്മ വെളിച്ചമാണ്, പൊതുജീവിതത്തിന്റെ ചിഹ്നമാണ്.