| Saturday, 30th June 2012, 3:18 am

ലോണ്‍ലിനെസ്സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോണ്‍ലിനെസ്സ്

കാലിഡോസ്‌കോപ്പ് / പ്രകാശ് മഹാദേവഗ്രാമം

നല്ല തണുപ്പുള്ള ഒരു രാവിലെയാണ് ഞങ്ങള്‍ അഞ്ച് ഫോട്ടോ ഗ്രാഫര്‍മാര്‍ രാജമലയില്‍ ബസ്സിറങ്ങിയത്. തണുപ്പകറ്റാന്‍ ആദ്യം കയറിയത് കോഫിഷോപ്പില്‍. അഞ്ച് മസാല കോഫിക്ക് ഓര്‍ഡര്‍ കൊടുത്തിരിക്കുമ്പോഴാണ് കോഫി ഷോപ്പിനോട് ചേര്‍ന്ന ശൗചാലയത്തിന്റെ അരതിണ്ണയിലിരിക്കുന്ന വൃദ്ധസ്ത്രീയെ കണ്ടത്. കടുത്ത തണുപ്പിലും കാറ്റിലും അവര്‍ വളരെ അസ്വസ്ഥയാണെന്ന് തോന്നി. കൂടെ ഉറക്കച്ചടവമുണ്ട്. ഞങ്ങള്‍ മല കയറാനുള്ള ഒരുക്കത്തിലായിരുന്നു. രാജമലയുടെ വന്യസൗന്ദര്യമോ, നീലക്കുറിഞ്ഞിയുടെ വശ്യചാരുതയോ, വരയാടുകളോ ഒന്നും അവരുടെ മനസ്സിലില്ലെന്ന് തോന്നി.

ഉച്ചയോടെ ബസ്സ് ടെര്‍മനലിലേക്ക് ഞങ്ങള്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ അതെ ഇരിപ്പായിരുന്നു. ജീവിതം എത്രമാത്രം പ്രാരാബ്ദം നിറഞ്ഞതാണെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അവരുടെ ചലനങ്ങള്‍. ഉച്ചനേരമായത് കൊണ്ട് ബസ്സ് കയറാന്‍ നല്ല തിരക്കുണ്ടായിരുന്നു. ഇടക്കെപ്പോഴോ വന്ന കോടമഞ്ഞ് ബസ്സ് ഷെല്‍ട്ടറും ആള്‍ക്കൂട്ടത്തെയും ഒളിപ്പിച്ചു. ഞങ്ങള്‍ കോഫിഷോപ്പില്‍ തന്നെ ഇരുന്നു. []

ആ സ്ത്രീ ജീവിതം പറഞ്ഞു തുടങ്ങി. തേയില തോട്ടത്തില്‍ പണിക്ക് പോകുന്ന മകളെക്കുറിച്ച്, മുഴുക്കുടിയനായ അവളുടെ ഭര്‍ത്താവിനെക്കുറിച്ച്, എന്നും ശല്യപ്പെടുത്തുന്ന ശ്വാസംമുട്ടലിനെക്കുറിച്ച്, ലായത്തിലെ ഒറ്റമുറി വീടിനെക്കുറിച്ച്… ഞാന്‍ ക്യാമറ ക്ലിക്ക് ചെയ്തുകൊണ്ടിരുന്നു. അപ്പോഴേക്കും സുഹൃത്തുക്കള്‍ ബസ്സ് ടെര്‍മിനലിലേക്ക് നടന്നിരുന്നു.

പ്രകാശ് മഹാദേവഗ്രാമത്തിന്റെ മറ്റു കാലിഡോസ്‌കോപ്പികള്‍:

അമ്മ

We use cookies to give you the best possible experience. Learn more