| Monday, 13th May 2019, 9:32 pm

ഈ വാകമരച്ചോട്ടില്‍ 'കലാപം' സാഹിത്യ ക്യാംപ് മെയ് 17, 18 ന് കാസര്‍ഗോഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ഈ വാകമരച്ചോട്ടില്‍ ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘കലാപം’ സാഹിത്യ കാമ്പിന്റെ രണ്ടാം പതിപ്പ് മെയ് 17,18 തീയതികളില്‍.  കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കലാ സാംസ്‌ക്കാരിക സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ചര്‍ച്ചകള്‍ ക്യാമ്പില്‍ സംഘടിപ്പിക്കും. ‘മെഹ്ഫില്‍ ഇ സമാ’ എന്ന പേരില്‍ സംഗീത പരിപാടിയും ഉണ്ടാകും.ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയാണ് പ്രവേശനം.

എഴുത്തുകാരായ വീരാന്‍ കുട്ടി, സി.എം വിനയ ചന്ദ്രന്‍, മനീഷ നാരായണന്‍ ഓള്‍ ഇന്ത്യാ കിസാന്‍ സഭാ നേതാവ് വിജു കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

We use cookies to give you the best possible experience. Learn more