|

കലാപകാര...; തകര്‍ത്താടി റിതികയും ദുല്‍ഖറും; കൊത്തയിലെ ആദ്യഗാനമെത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കിങ് ഓഫ് കൊത്തയിലെ ആദ്യ ഗാനം ‘കലാപകാര’ റിലീസായി. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ ആഘോഷവിരുന്നൊരുക്കുന്ന ഗാനത്തില്‍ ദുല്‍ഖര്‍ സല്‍മാനും റിതികാ സിങ്ങിനുമൊപ്പം ആയിരത്തില്‍പരം നര്‍ത്തകരും അണിചേരുന്നു.

ജേക്‌സ് ബിജോയ് അണിയിച്ചൊരുക്കിയ ഗാനത്തിന്റെ രചന ജോ പോള്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ബെന്നി ദയാലും ശ്രേയാ ഘോഷാലും ജേക്‌സ് ബിജോയിയും ചേര്‍ന്നാണ് ഈ ഐറ്റം നമ്പര്‍ ആലപിച്ചിരിക്കുന്നത്. ഷെരിഫ് മാസ്റ്ററാണ് നൃത്തസംവിധാനം.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ്, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ :ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി.ആര്‍.ഒ.: പ്രതീഷ് ശേഖര്‍.

Content Highlight: kalapakkaara song from king of kotha

Latest Stories

Video Stories