| Sunday, 30th July 2023, 11:44 pm

ശ്രേയ ഘോഷാല്‍ സുപ്രീമസി; കലാപകാര മേക്കിങ് വീഡിയോ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ കിങ് ഓഫ് കൊത്തയിലെ ആദ്യ ഗാനം ‘കലാപകാര’ യുടെ മേക്കിങ് വിഡിയോ പുറത്ത്. ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് ഒരു മിനിറ്റ് നീണ്ടുനില്‍ക്കുന്ന വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ശ്രേയ ഘോഷാല്‍ ഗാനം അലപിക്കുന്നതായി വീഡിയോയില്‍ കാണാന്‍ സാധിക്കും. അതേസമയം ഗാനം പുറത്തിറങ്ങി ഒരു ദിവസം പിന്നിടുമ്പോഴും യൂട്യൂബില്‍ ട്രന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മൂന്ന് മില്യണ്‍ കാഴ്ച്ചക്കാരുമായി മുന്നേറുകയാണ്.

ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ ആഘോഷവിരുന്നൊരുക്കുന്ന ഗാനത്തില്‍ ദുല്‍ഖര്‍ സല്‍മാനും റിതികാ സിങ്ങിനുമൊപ്പം ആയിരത്തില്‍പരം നര്‍ത്തകരും അണിചേര്‍ന്നിട്ടുണ്ട്. ജേക്‌സ് ബിജോയ് അണിയിച്ചൊരുക്കിയ ഗാനത്തിന്റെ രചന ജോണ്‍പോള്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ബെന്നി ദയാലും ശ്രേയാ ഘോഷാലുമാണ് ഈ ഐറ്റം നമ്പര്‍ ആലപിച്ചിരിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഷെരിഫ് മാസ്റ്ററാണ് നൃത്ത സംവിധാനം ഒരുക്കിയിരിക്കുന്നത്.

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്നചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

നിമീഷ് രവിയാണ് കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം രാജശേഖര്‍, സ്‌ക്രിപ്റ്റ് :അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ്, മേക്കപ്പ് : റോണക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍; ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.

Content Highlight: Kalapakara song making video is out now

Latest Stories

We use cookies to give you the best possible experience. Learn more