| Saturday, 7th October 2023, 3:44 pm

കാലന്‍ പുലി കതറണ്; കണ്ണൂര്‍ സ്‌ക്വാഡിലെ പാട്ട് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്ത് ഗംഭീര പ്രേക്ഷക അഭിപ്രായത്തോടെയും നിരൂപക പ്രശംസയോടെയും ഹൗസ്ഫുള്‍ ഷോകളും അഡിഷണല്‍ ഷോകളുമായി രണ്ടാം വാരത്തിലും മുന്നേറുകയാണ് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്. വേള്‍ഡ് വൈഡ് കളക്ഷന്‍ അന്‍പതു കോടിയും കഴിഞ്ഞു മുന്നേറുന്ന ചിത്രത്തിലെ ‘കാലന്‍ പുലി കതറണ് കതറണ്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായി.

സുഷിന്‍ ശ്യാമും അമല്‍ ജോസുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശി കുമാറാണ് സുഷിന്‍ ശ്യാം ഒരുക്കിയ ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. റോബി വര്‍ഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിനായി തിരക്കഥ ഒരുക്കിയത് റോണിയും ഷാഫിയും ചേര്‍ന്നാണ്.

മമ്മൂട്ടിയോടൊപ്പം കിഷോര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ഡോക്ടര്‍ റോണി, ശബരീഷ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്പൊള്‍, ധ്രുവന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : എസ്.ജോര്‍ജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫില്‍, എഡിറ്റിങ് : പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ : ടോണി ബാബു എം.പി.എസ്.ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് : വി.ടി. ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി.എഫ്.എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ്.എക്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, വിതരണം ഓവര്‍സീസ് : ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, ടൈറ്റില്‍ ഡിസൈന്‍ : ഏസ്‌തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് : വിഷ്ണു സുഗതന്‍, പി.ആര്‍.ഒ : പ്രതീഷ് ശേഖര്‍.

Content Highlight: kalan puli song from kannur squad

We use cookies to give you the best possible experience. Learn more