കളമശ്ശേരിയില്‍ ബോംബ് സ്‌ഫോടനം തന്നെ; സ്ഥിരീകരിച്ച് ഡി.ജി.പി, സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
Kalamassery Blast
കളമശ്ശേരിയില്‍ ബോംബ് സ്‌ഫോടനം തന്നെ; സ്ഥിരീകരിച്ച് ഡി.ജി.പി, സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th October 2023, 12:57 pm

കളമശ്ശേരി: കളമശ്ശേരിയില്‍ സംഭവിച്ചത് ബോംബ് സ്‌ഫോടനം തന്നെയെന്ന് സ്ഥിരീകരിച്ച് സംസ്ഥാന പോലീസ് മേധാവി. പൊട്ടിത്തെറിയുണ്ടായ കണ്‍വെഷന്‍ സെന്ററില്‍ നിന്ന് ടിഫിന്‍ ബോക്‌സ് ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഡി.ജി.പി പറഞ്ഞു. ഐ.ഇ.ഡി അവഷശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും പ്രാഥമിക അന്വേഷണത്തില്‍ ബോംബ് സ്‌ഫോടനം തന്നെയാണെന്ന് സ്ഥിരീകരിച്ചതായും പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ വെച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രഹര ശേഷി കുറഞ്ഞ സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. എല്ലാ തരത്തിലുമുള്ള പരിശോധനകളും നടത്തുമെന്നും താന്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്തേക്ക് പോകുന്നുണ്ട് എന്നും ഡി.ജി.പി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ ആന്റണി രാജുവും വി.എന്‍.വാസവനും സംഭവസ്ഥലത്തെത്തി. ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. മൂന്ന് ദിവസമായി നടന്നു വരുന്ന കണ്‍വെന്‍ഷന്റെ സമാപന ദിവസമായിരുന്നു ഇന്ന്. ഇന്ന് പ്രാര്‍ത്ഥന തുടങ്ങിയ സമയത്ത് തന്നെ സ്‌ഫോടനം സംഭവിച്ചിട്ടുണ്ട്.

content highlights: kalamassey blast updates, conformed dgp