| Monday, 28th October 2024, 11:29 am

കളമശ്ശേരി സ്‌ഫോടനം; ഡൊമിനിക് മാര്‍ട്ടിനെതിരായ യു.എ.പി.എ ഒഴിവാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: കളമശ്ശേരി സാമ്‌റ കണ്‍വെന്‍ഷന്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യു.എ.പി.എ കുറ്റം റദ്ദാക്കി. ഡൊമിനിക്കിനെതിരെ പൊലീസ് ചുമത്തിയ യു.എ.പി.എയാണ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. സര്‍ക്കാരിന് പുറമെ യു.എ.പി.എ സമിതിയും ഡൊമിനിക്കിനെതിരായ കുറ്റം പിന്‍വലിച്ചിട്ടുണ്ട്.

അതേസമയം കൊലപാതകം, സ്‌ഫോടക വസ്തു നിയമം എന്നീ വകുപ്പുകളില്‍ വിചാരണ തുടരും. കളമശ്ശേരി സ്‌ഫോടനം നടന്ന് നാളേക്ക് (ചൊവ്വാഴ്ച്ച) ഒരു വര്‍ഷം തികയുന്ന സന്ദര്‍ഭത്തിലാണ് നടപടി.

2023 ഒക്ടോബര്‍ 29ന് രാവിലെ 9:30യോട് കൂടിയാണ് കളമശ്ശേരിയിലെ സാമ്‌റ കണ്‍വെന്‍ഷന്‍ സെന്ററിലെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനില്‍ സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്.

2023 ഒക്ടോബര്‍ 29ന് രാവിലെ 9:30യോട് കൂടിയാണ് കളമശ്ശേരിയിലെ സാമ്‌റ കണ്‍വെന്‍ഷന്‍ സെന്ററിലെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനില്‍ സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. 50ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2500ല്‍ അധികം പേരാണ് അന്ന് കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നത്.

മലയാറ്റൂര്‍ സ്വദേശി റീന, മകള്‍ ലിബ്‌ന, മകന്‍ പ്രവീണ്‍, പെരുമ്പാവൂര്‍ ലിയോണ പൗലോസ്, ഗണപതിപ്ലാക്കലില്‍ മോളി ജോയി, വണ്ണപ്പുറം സ്വദേശി കുമാരി, കുളങ്ങരതൊട്ടിയില്‍ ലില്ലി ജോണ്‍, ഭര്‍ത്താവ് ജോണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

അന്നേ ദിവസം തന്നെ സ്‌ഫോടനം നടത്തിയ തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. യഹോവയുടെ സാക്ഷികളോടുള്ള എതിര്‍പ്പാണ് സ്‌ഫോടനം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞത്. സ്‌ഫോടനം നടത്താന്‍ വേണ്ടി രണ്ട് ഐ.ഇ.ഡി ബോംബുകളാണ് മാര്‍ട്ടിന്‍ നിര്‍മിച്ചത്. ഇത് രണ്ടും പൊട്ടിത്തെറിക്കുകയായിരുന്നു.

3578 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന്, വിചാരണയ്ക്കായി കേസ് കളമശ്ശേരി മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി.

Content Highlight: Kalamassery Bomb blast; UAPA against Dominic Martin waived

We use cookies to give you the best possible experience. Learn more