| Sunday, 21st January 2018, 9:52 pm

'കലാം ബഹിരാകാശ ശാസ്ത്രജ്ഞനെങ്കില്‍, മോദി സാമൂഹ്യ ശാസ്ത്രജ്ഞന്‍'; എ.പി.ജെ അബ്ദുള്‍ കലാമിനേയും മോദിയേയും താരതമ്യം ചെയ്ത് രാംനാഥ് കോവിന്ദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ “മിസൈല്‍ മനുഷ്യന്‍” എന്ന് അറിയപ്പെടുകയും ചെയ്ത ഡോ. എ.പി.ജെ അബ്ദുള്‍ കലാമിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും താരതമ്യം ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കലാം ബഹിരാകാശ ശാസ്ത്രജ്ഞനും മോദി “സാമൂഹ്യ ശാസ്ത്രജ്ഞ”നുമാണെന്നാണ് രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടത്.


Also Read: ദളിതരെ തെരുവു നായ്ക്കളോടുപമിച്ച് ബി.ജെ.പി മന്ത്രി; മന്ത്രിയെ പുറത്താക്കണമെന്ന് പ്രകാശ് രാജ് (Video)


ഗുജറാത്ത് സര്‍വ്വകലാശാലയിലെ 66-ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയാണ് രാംനാഥ് കോവിന്ദ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. “ഭാഗ്യവശാല്‍ കലാം സാറായിരുന്നു എന്റെ മുന്‍ഗാമി. രാഷ്ട്രപതിയായ അദ്ദേഹം അടിസ്ഥാനപരമായി ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തെ “ബഹിരാകാശ ശാസ്ത്രജ്ഞന്‍” എന്ന് വിശേഷിപ്പിക്കുമ്പോള്‍ മോദിജിയെ ഞാന്‍ “സാമൂഹ്യ ശാസ്ത്രജ്ഞന്‍” എന്ന് വിളിക്കും.” -രാഷ്ട്രപതി പറഞ്ഞു.


Don”t Miss: അജിത്തായി ജയന്‍, അര്‍ജുനായി പ്രേം നസീര്‍; മങ്കാത്ത ‘ഓള്‍ഡ് വെര്‍ഷ’ന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്


നരേന്ദ്രമോദി ഗുജറാത്ത് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നുവെന്നും, എ.പി.ജെ അബ്ദുള്‍ കലാമും കുറച്ചു കാലം ഇവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു വെയ്ക്കുന്നു. ബിരുദദാന ചടങ്ങില്‍ സന്നിഹിതരായ ഒരു വിദ്യാര്‍ത്ഥി പോലും യൗവന കാലത്ത് മോദിയെ പോലെ ചായ വിറ്റിട്ടുണ്ടാകില്ല എന്നും രാഷ്ട്രപതി പറഞ്ഞു.


Also Read: ഡാര്‍വ്വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് ഓണ്‍ലൈന്‍ പരാതി


ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പോലുള്ള പദ്ധതികളിലൂടെ 21-ാം നൂറ്റാണ്ടിന്റെ വാതിലുകള്‍ ഇന്നത്തെ തലമുറയ്ക്കായി മോദി തുറന്നു കൊടുത്തുവെന്നും രാംനാഥ് കോവിന്ദ് ബിരുദദാന ചടങ്ങില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more