എറണാകുളം: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍കര്‍ വെട്ടിയെന്നത് നുണയാണെന്ന് പൊലീസ്.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് വരുത്തിതീര്‍ക്കാന്‍ കത്തിയും ബ്ലേഡും ഉപയോഗിച്ച് കൈയ്യിലെ മുറിവ് കൂട്ടുകാര്‍ ഉണ്ടാക്കിയതാണെന്നും പരിക്കേറ്റ എ.ബി.വി.പി പ്രവര്‍ത്തകന്‍ കെ.എം ലാല്‍ മൊഴി നല്‍കി.
സംഭവത്തെ തുടര്‍ന്ന് ലാലിനും മറ്റ് നാല് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. നേരത്തെ കെ.എം ലാലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നും വെട്ടിപരിക്കേല്‍പ്പിച്ചെന്നും പൊലീസ് കേസ് എടുത്തിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ആഴത്തില്‍ മുറിവേല്‍ക്കുംവിധത്തിലുള്ള അക്രമ സംഭവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായിരുന്നു.
Also Read 52 ആദിവാസികളെയും ദളിതരെയും ലൈംഗിക ചൂഷണത്തിനും ക്രൂരപീഡനത്തിനും ഇരയാക്കി; സംഭവം കർണാടകയിൽ
തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ലാലിന്റെ മൊബൈല്‍ ടവര്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് സത്യാവസ്ഥ പോലീസിന് മനസിലായത്. നേരത്തെ കോളെജില്‍ ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ എ.ബി.വി.പി സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ അക്രമണം നേരിട്ട ലാല്‍ കേസിന് ബലം കൂട്ടാന്‍ വേണ്ടി കുട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം മുറിവുണ്ടാക്കുകയായിരുന്നു.
സംഭവത്തില്‍ ലാലിന് പുറമേ കേളെജില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് മനീഷ്, ശ്രീജിത്, വിഷ്ണു തുടങ്ങിയവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
DoolNews Video