| Wednesday, 29th June 2022, 7:13 pm

കോടതി മുറിയില്‍ നിറചിരിയുമായി കലാദേവി; മഹാവീര്യറിലെ മല്ലിക സുകുമാരന്റെ ക്യാരക്ടര്‍ പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിന്‍ പോളിയും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളാവുന്ന മഹാവീര്യര്‍ എന്ന ചിത്രം. മലയാളത്തില്‍ അധികം കാണപ്പെടാത്ത ടൈം ട്രാവല്‍ ജോണറിലാണ് മഹാവീര്യര്‍ ഒരുങ്ങുന്നത്.

ചിത്രത്തിലെ മല്ലിക സുകുമാരന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കലാദേവി എന്ന കഥാപാത്രത്തെയാണ് മല്ലിക സുകുമാരന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കോടതിമുറിയില്‍ സെറ്റുസാരിയുടുത്ത് ചിരിച്ച് നില്‍ക്കുന്ന കലാദേവിയെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണുന്നത്.

ആക്ഷന്‍ ഹീറോ ബിജു, 1983 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍.

ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കിയാണ് എബ്രിഡ് ഷൈന്‍ മഹാവീര്യരുടെ തിരക്കഥയെഴുതിയത്. ജൂലൈ 21നാണ് മഹാവീര്യര്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

May be an image of 2 people and text

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നര്‍മ – വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

Content Highlight: kaladevi the character poster of mallika sukumaran from mahaveeryar

We use cookies to give you the best possible experience. Learn more