നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മേക്കപ്പ്മാനായിരുന്ന ജയരാമനെ പോലീസ് അറസ്റ്റ്ചെയ്തെന്ന് വാര്‍ത്ത നല്കിയ മലയാള മനോരയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജയരാമന്.
താന്‍ ജയസൂര്യ നായകനാവുന്ന “ഇടി” എന്ന സിനിമയുടെ ലൊക്കേഷനില്‍ കാസര്ഗോഡാണെന്നും തനിക്കെതിരെ വ്യാജ വാര്‍ത്ത നല്കിയ മനോരമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയരാമന് പറഞ്ഞു.
മണിച്ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ തന്നെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ഇത്തരം വാര്‍ത്ത കൊടുക്കുന്നവര്‍ നിജസ്ഥിതി അന്വേഷിക്കാന്‍ തയ്യാറായിട്ടില്ല”
തന്നെ കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്ത വളയരെയധികം വേദയനയുണ്ടാക്കി. കുടുംബത്തിലും ജനങ്ങള്‍ക്കുമിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്.
വ്യാജ വാര്‍ത്ത നല്കിയ മനോരമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയരാമന് വ്യക്തമാക്കി. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസമാണ് വിവരം താന്‍ അറിഞ്ഞതെന്നും പിറ്റേദിവസം ചാലക്കുടിയിലെത്തി മൃതദേഹം കണ്ടെന്നും ജയരാമന് പറയുന്നു.