| Wednesday, 3rd January 2018, 7:55 pm

'നന്ദി മുജീബ്, നിങ്ങളാരെന്ന് എനിക്കറിയില്ല; പക്ഷെ ഒന്ന് മാത്രം അറിയാം...'; പരീത് പണ്ടാരി തെരഞ്ഞ് പിടിച്ച് കണ്ട ആരാധകന് നന്ദി പറഞ്ഞ് കലാഭവന്‍ ഷാജോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിരൂപക പ്രശംസ നേടിയെങ്കിലും തിയ്യറ്ററില്‍ പരാജയപ്പെട്ട ചിത്രമായിരുന്നു പരീത് പണ്ടാരി. പോയ വര്‍ഷം പുറത്തിറങ്ങിയ ചിത്രം തെരഞ്ഞു പിടിച്ച് കണ്ട ആരാധകനോട് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകനായ കലാഭവന്‍ ഷാജോണ്‍. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഷാജോണ്‍ ആരാധകനോട് നന്ദി പറഞ്ഞത്.

ഷാജോണിന്റെ പോസ്റ്റിലേക്ക്,

നന്ദി മുജീബ്…താങ്കള്‍ ആരണന്ന് എനിക്കറിയില്ല , പക്ഷേ ഒന്ന് മാത്രം അറിയാം . താങ്കള്‍ നല്ലൊര് സിനിമ സ്‌നേഹിയാണ് ! കാരണം ,പരീത് പണ്ടാരി ഇറങ്ങി ഒരു വര്‍ഷം തികയുംബോള്‍ തിയ്യേറ്ററില്‍ കാണാന്‍പറ്റാതെപോയ ഈ നല്ല സിനിമയെ തിരഞ്ഞ് പിടിച്ച് കാണാന്‍ താങ്കളും കുടുംബവും കാണിച്ച നല്ല മനസ്സിന് നന്ദി !എനിക്ക് പുതുവര്‍ഷ പുലരിയില്‍ പുത്തനുണര്‍വാണ് താങ്ങളുടെ ഈ വാക്കുകള്‍…. സിനിമ എന്ന കലയോട് നീതി പൂര്‍വ്വം നിലകൊള്ളുന്ന താങ്കള്‍ ഇനിയും അസ്തമിക്കാത്ത നല്ല പ്രേക്ഷകന്റെ ലക്ഷണങ്ങളാണ് ! തിയ്യറ്ററില്‍ വലിയ ഓളങ്ങള്‍ സ്യഷ്ടിക്കാതെപോയ ഞങ്ങളുടെ ഈ കുഞ്ഞ് സിനിമ ജനമനസ്സില്‍ വിങ്ങലിന്റെ ഓളങ്ങള്‍ സ്യഷ്ട്ടിക്കുന്നു എന്നറിഞ്ഞതില്‍ ഒരു നടനെന്ന നിലക്ക് ഞാന്‍ സന്തോഷവാനാണ് , നന്ദി .. കലാഭവന്‍ ഷാജോണ്‍

നവാഗതനായ ഗഫൂര്‍ ഏലിയാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സജിത മഠത്തിലായിരുന്നു നായിക. ഷാജോണിനെ കൂടാതെ ജോയ് മാത്യു, അന്‍സിബ ഹസന്‍, രശ്മി സതീഷ്, ടിനി ടോം, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, സത്താര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

We use cookies to give you the best possible experience. Learn more