മിമിക്രി രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ നടനാണ് കലാഭവന്‍ ഷാജോണ്‍. ഹാസ്യതാരമായി തന്റെ കരിയര്‍ ആരംഭിച്ച ഷാജോണ്‍ ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള ഒരു നടനാണ്. 2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് – മോഹന്‍ലാല്‍ ചിത്രമായ ദൃശ്യമാണ് ഷാജോണിന്റെ കരിയര്‍ മാറ്റിമറിച്ചത്.
ചിത്രത്തിലെ സഹദേവന്‍ എന്ന ഷാജോണിന്റെ നെഗറ്റീവ് കഥാപാത്രം വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായ ബ്രദേഴ്‌സ് ഡേ എന്ന സിനിമയിലൂടെ താരം സംവിധായകന്റെ കുപ്പായവും അണിഞ്ഞു.
നവാഗതനായ ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമയില്‍ ഷാജോണ്‍ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇത്തരത്തില്‍ വ്യത്യസ്തമായ കഥാപാത്രം തെരഞ്ഞെടുക്കാന്‍ മമ്മൂട്ടിയുടെ സ്വാധീനമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.
മമ്മൂട്ടിയെ അങ്ങനെ പിന്തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞ ഷാജോണ്‍ അദ്ദേഹത്തിന് ഇഷ്ടമുള്ള സിനിമകള്‍ ചെയ്യാനുള്ള ഒരു പ്രിവിലേജുണ്ടെന്നും തനിക്ക് അങ്ങനെയല്ലെന്നും പറയുന്നു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘മമ്മൂക്കയുടെ ഇന്‍ഫ്‌ളുവെന്‍സിനെ കുറിച്ച് ചോദിച്ചാല്‍ നമുക്ക് അദ്ദേഹത്തെ അങ്ങനെ ഫോളോ ചെയ്യാന്‍ കഴിയില്ല. അദ്ദേഹത്തിന് ഇഷ്ടമുള്ള സിനിമകള്‍ ചെയ്യാനുള്ള ഒരു പ്രിവിലേജുണ്ട്. നമുക്ക് അത് പറ്റില്ല. എങ്കിലും സിനിമയെന്ന് പറയുന്നത് നമ്മളെ സംബന്ധിച്ച് ഒരു തൊഴില്‍ കൂടെയാണ്.
നമ്മള്‍ അതുകൊണ്ട് സിനിമകള്‍ ചെയ്‌തേ പറ്റുള്ളൂ. അപ്പോള്‍ അതിനുള്ളില്‍ നിന്നുകൊണ്ട് നമുക്ക് നല്ല സിനിമകള്‍ ചെയ്യണം. ഒരേ സമയത്ത് രണ്ടോ മൂന്നോ സിനിമ വരുമ്പോള്‍ ഒരു നടനെന്ന നിലയില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്നത് നോക്കി സെലക്ട് ചെയ്യാം,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.
Content Highlight: Kalabhavan Shajon Talks About Mommootty’s Influence