മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ താരം മുമ്പ് കൂടുതലും നര്‍മം നിറഞ്ഞ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്.
ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ദൃശ്യം സിനിമയില്‍ സഹദേവന്‍ എന്ന കഥാപാത്രമായാണ് ഷാജോണ്‍ എത്തുന്നത്. ആ ചിത്രത്തിലൂടെയാണ് താരം തനിക്ക് സീരിയസ് റോളുകളും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചത്.
അതിന് ശേഷം നിരവധി കഥാപാത്രങ്ങൾ ഷാജോണിനെ തേടിയെത്തിയിരുന്നു. എന്നാൽ ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിൽ ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന കഥാപാത്രം ഇല്ലായിരുന്നു.
താൻ അതിനെ കുറിച്ച് ജീത്തു ജോസഫിനോട് ചോദിച്ചിരുന്നുവെന്നും എന്തുകൊണ്ടാണ് കഥാപാത്രം ഇല്ലാത്തതെന്ന് സിനിമ കാണുമ്പോൾ മനസിലാവുമെന്ന് ജീത്തു പറഞ്ഞെന്നും ഷാജോൺ പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ദൃശ്യം 2 അനൗൺസ് ചെയ്ത സമയത്ത് ഞാൻ ജീത്തുവിനെ വിളിച്ചിരുന്നു. അപ്പോൾ എന്നോട് പറഞ്ഞത്, ഷാജോണെ സഹദേവൻ എന്ന കഥാപാത്രം ഇതിലില്ല എന്നായിരുന്നു. അത് ഇല്ലാത്തതിന്റെ കാരണം സിനിമ കാണുമ്പോൾ മനസിലാവും എന്നും പറഞ്ഞു.
ഞാനൊരു വർഷം പതിനഞ്ച് സിനിമകൾ ചെയ്ത കാലമൊക്കെയുണ്ട്. പണം മാത്രം നോക്കി സിനിമകൾ ചെയ്തിരുന്നു.
ഇത്ര രൂപയുണ്ടെങ്കിൽ വരാം ചേട്ടാ എന്നൊക്കെ pപറഞ്ഞിട്ടുണ്ട്. അതിനപ്പുറം ഒരു നല്ല സിനിമ അല്ലെങ്കിൽ നല്ല കഥാപാത്രം എന്ന് പറയുന്നത് നമ്മൾ കൂട്ടിവെക്കുന്ന സാമ്പത്തിനേക്കാൾ മൂല്യമുള്ളതാണെന്ന് മനസിലാക്കുന്ന ഒരു യാത്രയുണ്ടല്ലോ. ആ യാത്രയിലാണ് സത്യം പറഞ്ഞാൽ ഞാനിപ്പോൾ ഉളളത്,’ഷാജോൺ പറയുന്നു.
Content Highlight: Kalabhavan Shajon Talk Drishym 2 Movie