കലാഭവൻ ഷാജോണിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തിയ ചിത്രമായിരുന്നു ബ്രദർസ് ഡേ.
കലാഭവൻ ഷാജോണിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തിയ ചിത്രമായിരുന്നു ബ്രദർസ് ഡേ.
ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ, പ്രസന്ന തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം ഷാജോണിന്റെ ആദ്യ സംവിധാനം സംരംഭം കൂടിയായിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നതിന് മുൻപ് ഒരുപാട് പേർ തന്നോട് പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞിരുന്നുവെന്ന് ഷാജോൺ പറയുന്നു.
പൃഥ്വിരാജ് സിനിമയിൽ ആവശ്യമില്ലാതെ ഇടപെടുമെന്നും യെസ് പറഞ്ഞാൽ പൃഥ്വിരാജ് കേറി നിരങ്ങുമെന്നും ഒരുപാട് പേർ തന്നോട് പറഞ്ഞെന്ന് ഷാജോൺ പറയുന്നു. എന്നാൽ താരം തന്റെ സിനിമയിൽ ഇടപെട്ടിട്ടില്ലെന്നും ഒരു നിർബന്ധവും കാണിച്ചിട്ടില്ലെന്നും മാതൃഭൂമിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ഷാജോൺ പറഞ്ഞു.
‘ഒരുപാട് പേര് എന്നോട് മുമ്പ് പറഞ്ഞിരുന്നു, രാജു അഭിപ്രായം ഒക്കെ പറയും ആവശ്യമില്ലാതെ ഇടപെടുമെന്നെല്ലാം. അതൊന്നും എടുക്കരുത്. ഒരു തവണ നമ്മൾ ഒന്ന് യെസ് പറഞ്ഞാൽ അവൻ കയറി നിരങ്ങും, പിന്നെ ഷാജോണിന് അവിടെ നിൽക്കാൻ പോലും പറ്റില്ല, പുള്ളിയായിരിക്കും പിന്നെ സംവിധാനം എന്നൊക്കെ പറഞ്ഞു.
അതുകേട്ടപ്പോൾ എനിക്കും ടെൻഷനായി, ദൈവമേ ഇത് ശരിയായിരിക്കുമോയെന്ന്. ഞാൻ ആ ഒരു കൺഫ്യൂഷനിൽ ഇരുന്നപ്പോഴാണ് ലൂസിഫറിൽ ചെന്ന് അഭിനയിക്കുന്നത്. ഞാൻ നോക്കുമ്പോൾ അദ്ദേഹം ഷോട്ട് എടുക്കുന്നതും നമുക്ക് പറഞ്ഞ് തരുന്നതും ലാലേട്ടനടക്കം പറഞ്ഞ് കൊടുക്കുന്നതുമെല്ലാം കണ്ടപ്പോൾ എനിക്ക് മനസിലായി, ഇദ്ദേഹത്തിന് പണി അറിയാമെന്ന്.
ലൂസിഫറിന് ശേഷം ഞാൻ തീരുമാനിച്ചു, ഇങ്ങനെ എന്ത് അഭിപ്രായം പറഞ്ഞാലും ഞാൻ അതെടുക്കുമെന്ന്. പക്ഷെ എന്നെ ഞെട്ടിച്ച് കൊണ്ട് രാജു ഒന്നിലും ഇടപെട്ടില്ല എന്നതാണ് സത്യം. ഒരു സീനൊക്കെ എടുത്ത് കഴിഞ്ഞാൽ തന്നെ അതൊന്ന് കാണാൻ വേണ്ടി രാജുവിനോട് പറഞ്ഞാലും എഡിറ്ററെ വിട്ട് വിളിപ്പിച്ചാലെ രാജു കാണുകയുള്ളു. അല്ലെങ്കിൽ എനിക്ക് കാണണ്ട, ഓക്കേയാണെന്ന് പറയും.
അങ്ങനെ ഒരു നിർബന്ധവും നമ്മുടെ സിനിമയിൽ രാജു കാണിച്ചിട്ടില്ല,’ഷാജോൺ പറയുന്നു
Content Highlight: Kalabhavan Shajon Talk About Prithviraj