| Friday, 20th October 2017, 1:28 pm

ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നു; നടപടി പുനപരിശോധിക്കണമെന്നും കലാഭവന്‍ ഷാജോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിന് പിന്നാലെ താരസംഘടനയായ അമ്മയില്‍ നിന്ന് നടന്‍ ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നതായി നടനും അമ്മ എക്സിക്യൂട്ടിവ് അംഗവുമായ കലാഭവന്‍ ഷാജോണ്‍. തീരുമാനം പുനപരിശോധിക്കേണ്ടതാണെന്നും ഷാജോണ്‍ പറഞ്ഞു. മനോരമ ന്യൂസിന്റെ അഭിമുഖ പരിപാടിയിലായിരുന്നു ഷാജോണിന്റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിക്കൊണ്ടുള്ള നടപടി കൂട്ടായ തീരുമാനപ്രകാരമായിരുന്നു.

പൃഥ്വിരാജിന്റെ സമ്മര്‍ദത്തില്‍ ദിലീപിനെ പുറത്താക്കാന്‍ മമ്മൂട്ടി നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്ന നടനും എം.എല്‍.എയുമായ ഗണേഷ് കുമാറിന്റെ വാദം തെറ്റാണ്.


Dont Miss ആര്‍ത്തവരക്തത്തിന്റെ നിറം ചുവപ്പാണ്; നീലയല്ല: ആര്‍ത്തവരക്തം കാണിക്കുന്ന ആദ്യ സാനിറ്ററി പാഡ് പരസ്യവുമായി ബോഡി ഫോം


ദിലീപിന്റെ കാര്യത്തില്‍ എല്ലാവരോടും അഭിപ്രായം ആരാഞ്ഞിരുന്നു. താന്‍ അടക്കം എല്ലാവരും ദിലീപിനെ പുറത്താക്കുന്നതിനെ പിന്തുണച്ചു. പൃഥ്വിരാജിന്റെ സമ്മര്‍ദത്തില്‍ മമ്മുട്ടി എടുത്ത തീരുമാനമാണ് എന്ന പ്രചാരണം തെറ്റാണ്.

എന്നാല്‍ ദിലീപിനെ പുറത്താക്കിയ തീരുമാനം തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. അതു പുനപ്പരിശോധിക്കേണ്ടതാണെന്ന് ഷാജോണ്‍ അഭിപ്രായപ്പെട്ടു.

സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടിവ് നല്ല കാര്യമാണ്. എന്നാല്‍ സംഘടന സിനിമയിലെ എല്ലാവര്‍ക്കും വേണ്ടിയാവണം. പ്രവര്‍ത്തനം ചിലരിലേക്കു ചുരുങ്ങിപ്പോവരുതെന്ന് ഷാജോണ്‍ പറഞ്ഞു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ മുഴുവന്‍ പേര്‍ക്കും സംഘടനയില്‍ ഇടം നല്‍കണമെന്ന് കലാഭവന്‍ ഷാജോണ്‍ അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more