| Thursday, 28th December 2023, 4:11 pm

അന്താരാഷ്ട്ര കര്‍ണാടക ഫിലിം ഫെസ്റ്റിവലില്‍ മികച്ച എന്‍വിറോണ്‍മെന്റല്‍ ചിത്രമായി കലാഭവന്‍ ഷാജോണ്‍ ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി അനില്‍ തോമസ് സംവിധാനം ചെയ്ത ‘ഇതുവരെ’ എന്ന ചിത്രം മൂന്നാമത് അന്താരാഷ്ട്ര കര്‍ണാടക ഫിലിം ഫെസ്റ്റിവലില്‍ മികച്ച എന്‍വിറോണ്‍മെന്റല്‍ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

കലാഭവന്‍ ഷാജോണ്‍ നായകനായും ലത ദാസ് നായികയായും പ്രേം പ്രകാശ്, വിജയകുമാര്‍, രാജേഷ് ശര്‍മ, പീറ്റര്‍ ടൈറ്റസ്, രാജ്കുമാര്‍, റോഷിത്ലാല്‍, ഡോ. അമര്‍ രാമചന്ദ്രന്‍, സ്വാതി, നെഹല ഫാത്തിമ തുടങ്ങിയവര്‍ മറ്റ് സുപ്രധാന വേഷങ്ങളിലുമെത്തിയ ഈ ചിത്രം F.I.A.P.Fന്റെ അംഗീകാരമുള്ള കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ നേരത്തെ സ്ഥാനം നേടിയിരുന്നു.

സംവിധായകന്‍ തന്നെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയ ഈ ചിത്രം ഓള്‍ സ്‌മൈല്‍സ് ഡ്രീം മൂവീസിന്റെ ബാനറില്‍ ഡോ. ടൈറ്റസ് പീറ്ററാണ് നിര്‍മിച്ചിരിക്കുന്നത്. സുനില്‍ പ്രേം എല്‍.എസ്. ഛായാഗ്രഹണവും കെ. ശ്രീനിവാസ് ചിത്രസംയോജനവും നിര്‍വഹിച്ച ചിത്രത്തിലെ ഹൃദയസ്പര്‍ശിയായ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ. ജയകുമാര്‍ വരികള്‍ ഒരുക്കിയ ഗാനങ്ങള്‍ ആകര്‍ഷണീയമാണ്.

കലാസംവിധാനം: അര്‍ക്കന്‍ എസ്. കര്‍മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഷെറിന്‍ സ്റ്റാന്‍ലി, മേക്കപ്പ്: ലാല്‍ കരമന, വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടേര്‍സ്: ജിനി സുധാകരന്‍, ബോബി സത്യശീലന്‍, അസോസിയേറ്റ് ഡയറക്ടര്‍: അരുണ്‍ ഉടുമ്പുംചോല.

അസോസിയേറ്റ് എഡിറ്റര്‍: ബാബുരാജ്, അസിസ്റ്റന്റ് ഡയറക്ടര്‍: സച്ചിന്‍ വളാഞ്ചേരി, അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടര്‍: അജി മണിയന്‍, കോ-പ്രൊഡ്യൂസര്‍: ഡോ. സ്‌മൈലി ടൈറ്റസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: അരുണ്‍ നടരാജന്‍ എസ്., സൗണ്ട് റെക്കോര്‍ഡിസ്റ്റ്: രാജീവ് വിശ്വംഭരന്‍, വര്‍ഗീസ് തോമസ്, അരുണ്‍ പ്രകാശ്, ശങ്കര്‍ ദാസ്, ഷൈന്‍, എന്‍. ഹരികുമാര്‍, പി.ആര്‍.ഒ: ശബരി.

Content Highlight: Kalabhavan Shajon starrer movie ithuvare won best environmental film at International Karnataka Film Festival

We use cookies to give you the best possible experience. Learn more