മിമിക്രിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഷാജോണ്‍. തമാശ നിറഞ്ഞ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രേക്ഷകപ്രീതി നേടിയത്.
ക്ലബ് എഫ്. എം. നടത്തിയ അഭിമുഖത്തില്‍ കലാഭവന്‍ ഷാജോണ്‍ തന്റെ ജീവിതത്തിലെ രസകരമായ നിരവധി സിനിമാ അനുഭവങ്ങള്‍ പറഞ്ഞിരുന്നു. നടന് ധ്യാന്‍ ശ്രീനിവാസനെ പറ്റിയുള്ള തന്റെ അനുവങ്ങള്‍ പങ്കുവെക്കുകയാണ് ഷാജോണ്‍.
”ധ്യാനിനെ കൊണ്ട് ഒരു രക്ഷയുമില്ല. ഇപ്പോള്‍ ഐഡി എന്നൊരു സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. ധ്യാനിന്റെ ഓരോ കഥകളും കേട്ടാല്‍ ചിരിച്ചിട്ട് രക്ഷയുണ്ടാവില്ല. അന്യായ പരിപാടികളാണ് പറയുന്നത്.
സിനിമയില്‍ എനിക്കൊക്കെയല്ലേ എക്സ്പീരിയന്‍സ് കൂടുതല്‍, സാധാരണ നമ്മളോടാണ് എല്ലാവരും അഭിപ്രായം ചോദിക്കുക. പക്ഷേ ഞാന്‍ ഇവന്റെ അടുത്ത് പോയി ഇരിക്കും എന്നിട്ട് ഓരോ കഥയും കേള്‍ക്കും. എല്ലാ കഥയും ഇരുത്തി പറയിപ്പിക്കും.
നിങ്ങള്‍ ഈ കാണുന്ന ഇന്റര്‍വ്യൂസ് ഒന്നുമല്ല. ഇതിനൊക്കെ അപ്പുറമുള്ള കുറേ ഉഗ്രന്‍ കാര്യങ്ങളുണ്ട്. ഞാന്‍ പറയും ഇതൊന്നും പറയരുത്, എല്ലാം സ്ക്രിപ്റ്റ് ആക്കി സിനിമ ചെയ്യണമെന്ന്. എല്ലാം സിനിമയ്ക്ക് പറ്റിയ കഥകളാണ്. ഓരോ കഥകളും കേള്‍ക്കുമ്പോള്‍ ചിരിച്ച് നമ്മുടെ ഊപ്പാട് ഇളകി പോകും അത് പോലത്തെ കഥകളാണ് ഓരോന്നും. ധ്യാനിന്റെ ഒരു പ്രേമം പൊളിഞ്ഞ കഥയുണ്ട് ഇനി വരുമ്പോള്‍ ചോദിച്ച് നോക്ക്,” കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.
ഇന്റര്‍വ്യുസില്‍ വരുമ്പോള്‍ ധ്യാന്‍ ശ്രീനിവാസന് പറയുന്ന ഓരോ അനുഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലെ ശോക കഥകളാണെങ്കിലും പറയുന്ന ശൈലി കൊണ്ട് ഏറെ കോമഡിയാണ്.
വളരെ രസകരമായി തന്റെ ജീവിതാനുഭവങ്ങള്‍ പറഞ്ഞ് ആളുകളെ ചിരിപ്പിക്കാന്‍ ധ്യാന്‍ എപ്പോഴും ശ്രമിക്കാറുണ്ട് എന്നതാണ് ഓരോ അഭിമുഖവും ജനപ്രീതി നേടുന്നതിന് കാരണം. നടന്റെ ചെറുപ്പത്തില്‍ നവ്യാ നായരെക്കുറിച്ച് പറയുന്ന ഇന്റര്‍വ്യൂ പോലും വളരെ ഹിറ്റായിരുന്നു. സിനിമകളെക്കാള്‍ അദ്ദേഹത്തിന്റെ ഇന്റര്വ്യൂസിനാണ് ആരാധകര്‍ ഏറെ ഉള്ളത്.
Content Highlight: kalabhavan Shajon shares his thoughts on actor Dhyan Srinivasan