മിമിക്രിയിലൂടെ സിനിമാ മേഖലയിലേക്ക് കടന്നുവരികയും ജനശ്രദ്ധ നേടിയ വേഷങ്ങള്‍ ചെയ്ത വ്യക്തിയുമാണ് കലാഭവന്‍ ഷാജോണ്‍. കൂടുതലും സഹനടന്‍, വില്ലന്‍ വേഷങ്ങള്‍ തുടങ്ങിയവയായിരുന്നു ഷാജോണ്‍ കൈകാര്യം ചെയ്തിരുന്നത്.
വില്ലനില്‍ നിന്നും സഹനടനില്‍ നിന്നും മാറി നായകവേഷത്തിലെത്തിയ സിനിമയെ കുറിച്ച് പറയുകയാണ് കലാഭവന്‍ ഷാജോണ്‍. മാതൃഭൂമി വാരാന്തപതിപ്പിന് നല്കിയ അഭിമുഖത്തിലാണ് ഇത്തരം വേഷങ്ങളില്‍ നിന്ന് നായക വേഷത്തിലേക്കെത്തിയപ്പോഴുള്ള അനുഭവം പങ്കുവെക്കുന്നത്.
സി.ഐ.ഡി. രാമചന്ദ്രന് റിട്ട. എസ്.ഐ എന്ന ചിത്രം തന്റെ അഭിനയജീവിതത്തിലെ അടുത്തൊരു സ്റ്റെപ്പായി കാണുന്ന കഥാപാത്രവും ചിത്രവുമാണെന്നും രണ്ടാ ഭാഗമില്ലേയെന്ന് പലരും ചോദിച്ചിരുന്നുവെന്നും പറയുകയാണ് കലാഭവന്‍ ഷാജോണ്‍. സംവിധായകന് ചിത്രത്തെ കുറിച്ച് പറയുമ്പോള്‍ തന്നെ വളരെ വ്യത്യസ്തമായ സിനിമയായിരിക്കുമെന്ന് തനിക്കുറപ്പുണ്ടായിരുന്നുവെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.
‘സി.ഐ.ഡി. രാമചന്ദ്രന് റിട്ട. എസ്.ഐ. എന്ന ചിത്രം എന്റെ അഭിനയജീവിതത്തിലെ അടുത്തൊരു സ്റ്റെപ്പായി കാണുന്ന കഥാപാത്രവും ചിത്രവുമാണ്. അതിന്റെ സംവിധായകനും എഴുത്തുകാരനുമായ സനൂപ് സത്യന്, ചിത്രത്തെക്കുറിച്ച് പറയുമ്പോള്‍ മുതല്‍ ഇത് വളരെ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ഒരുപാട് പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തു. ഒ.ടി.ടി.യില്‍ വന്നശേഷമാണ് കൂടുതല്‍പ്പേരിലേക്ക് ചിത്രമെത്തിയത്. ഇപ്പോഴും ആ സിനിമ കണ്ട് മെസേജ് അയക്കുകയും അഭിപ്രായം പറയുകയും ഒപ്പം അതിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലേയെന്നും രണ്ടാം ഭാഗം ചെയ്യണമെന്നുമൊക്കെ പറയുന്ന പ്രേക്ഷകരുണ്ട്,’ ഷാജോണ്‍ പറഞ്ഞു.
ഒരു കൊമേഡിയനില്‍ നിന്നും സഹനടനില്‍ നിന്നുമെല്ലാം നായകനിലേക്കുള്ള മാറ്റത്തില്‍ വലിയ വ്യത്യാസമൊന്നും തനിക്ക് തോന്നിയിട്ടില്ലെന്നും നടന് പറഞ്ഞു. സിനിമയോടുള്ള സമീപനം ഒരു പോലെ തന്നെയായതിനാല്‍ സിനിമയോട് കാണിക്കുന്ന ആത്മാര്‍ത്ഥത നൂറുശതമാനമായിരിക്കുമെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.
‘ഒരു കൊമേഡിയനില്നിന്ന്, അതുമല്ലെങ്കില്‍ സഹനടനില്നിന്ന് നായകനിലേക്കുള്ള മാറ്റം എന്നൊക്കെ ചോദിച്ചാല്‍ അങ്ങനെയൊരു വ്യത്യാസം എനിക്ക് തോന്നിയിട്ടില്ല. അഭിനയം, അതല്ലെങ്കില്‍ സിനിമയോടുള്ള സമീപനം എപ്പോഴും ഒരുപോലെ ആയിരിക്കുമല്ലോ. വില്ലനായാലും കാരക്ടര്‍ ആക്ടര്‍ ആയാലും നായകനായാലും നമ്മള് സിനിമയോടു കാണിക്കുന്ന ആത്മാര്‍ഥത നൂറു ശതമാനമായിരിക്കും. സി.ഐ.ഡി. രാമചന്ദ്രന് റിട്ട. എസ്.ഐ.യുടെ രണ്ടാംഭാഗം തയ്യാറായി ക്കൊണ്ടിരിക്കുകയാണ്. സ്ക്രിപ്റ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം തന്നെ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ഷാജോണ്‍ പറയുന്നു.
സി.ഐ.ഡി രാമചന്ദ്രന് റിട്ട. എസ്.ഐ
2024ല്‍ പുറത്തിറങ്ങിയ സി.ഐ.ഡി രാമചന്ദ്രന് റിട്ട. എസ്.ഐ സനൂപ് സത്യന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ക്രൈം ത്രില്ലര്‍ ചിത്രമാണ്. കലാഭവന്‍ ഷാജോണ്‍, ബൈജു സന്തോഷ്, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തത്.
Content Highlight: kalabhavan shajon says about his first lead role movie