കോമഡി കഥാപാത്രങ്ങളിലൂടെയെത്തി പിന്നീട് സീരിയസ് കഥാപാത്രങ്ങളിലേക്ക് ചുവട് മാറ്റിയ നടനാണ് കലാഭവന്‍ ഷാജോണ്‍.
ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ‘ദൃശ്യ’ത്തിലൂടെയാണ് കലാഭവന്‍ ഷാജോണ്‍ ആദ്യമായി മലയാളി പ്രേക്ഷകരെ ഞെട്ടിച്ചത്.
അതുവരെ മലയാളികളെ ചിരിപ്പിച്ച ഷാജോണ്‍ കൊടുംവില്ലനായെത്തി അക്ഷരാര്‍ത്ഥത്തില്‍ മലയാളികളെ ഞെട്ടിക്കുകയായിരുന്നു. ദൃശ്യത്തിലൂടെ മികച്ച പ്രകടനമാണ് ഷാജോണ്‍ കാഴ്ച വെച്ചത്.
ഇതോടെ എതു വേഷവും തന്റെ ശൈലിയോടൊപ്പം കയ്യടക്കത്തോടെ പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള നടനാണ് താനെന്ന് ഷാജോണ്‍ തെളിയിച്ചു.
പിന്നീട് ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന ചിത്രത്തിലെ ‘കാര്‍ലോസി’ലൂടെ ഷാജോണ്‍ വീണ്ടും വില്ലനായി. ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ‘പുള്ളി’യിലൂടെ വീണ്ടും നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഷാജോണ്‍.
‘സൈമണ്‍ പാത്താടന്‍’ എന്ന പൊലീസുകാരനെയാണ് ഷാജോണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി. രഘുനാഥന്‍ നിര്‍മ്മിക്കുന്ന പുള്ളി വേള്‍ഡ് വൈഡായി പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.
ഇന്ദ്രന്‍സ്, രാജേഷ് ശര്‍മ്മ, ശ്രീജിത്ത് രവി, വിജയകുമാര്‍, മീനാക്ഷി, അബിന്‍ ബിനോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്. ഛായാഗ്രഹണം ബിനുകുര്യന്‍. ദീപു ജോസഫാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
സംഗീതം ബിജിബാല്‍. കലാസംവിധാനം പ്രശാന്ത് മാധവ്. വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍. മേക്കപ്പ് അമല്‍ ചന്ദ്രന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു.കെ.തോമസ്. പി.ആര്‍.ഓ. എ.എസ്.ദിനേശ്, ആതിര ദില്‍ജിത്ത്,
Content Highlight: kalabhavan shajon agains performs as a police character in new movie pulli