ബ്രദേഴ്സ് ഡേ സിനിമയുടെ ലൊക്കേഷനിൽ പൃഥ്വിരാജുമായുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടനും നിർമാതാവും സംവിധായകനുമായ കലാഭവൻ ഷാജോൺ. പൃഥ്വിരാജ് ഒരു ഗംഭീര ടെക്നീഷ്യനാണെന്നും എല്ലാത്തിനെക്കുറിച്ചും അറിയാമെന്നും ഷാജോൺ പറഞ്ഞു.
ബ്രദേഴ്സ് ഡേ സിനിമയുടെ ലൊക്കേഷനിൽ പൃഥ്വിരാജുമായുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടനും നിർമാതാവും സംവിധായകനുമായ കലാഭവൻ ഷാജോൺ. പൃഥ്വിരാജ് ഒരു ഗംഭീര ടെക്നീഷ്യനാണെന്നും എല്ലാത്തിനെക്കുറിച്ചും അറിയാമെന്നും ഷാജോൺ പറഞ്ഞു.
ഒന്നിനെക്കുറിച്ചും ഡൗട്ടില്ലെന്നും അത് തനിക്ക് സിനിമയിൽ ഒരുപാട് ഹെല്പ് ചെയ്‌തെന്നും ഷാജോൺ കൂട്ടിച്ചേർത്തു. തനിക്ക് ലെൻസിന്റെ കാര്യത്തിൽ വലിയ അറിവൊന്നുമില്ലെന്നും എന്നാൽ പൃഥ്വിരാജിന് അറിയാവുന്നത്കൊണ്ട് സഹായമായെന്നും ഷാജോൺ പറയുന്നുണ്ട്. റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാരുന്നു താരം.
‘രാജു ഒരു ഗംഭീര ടെക്നീഷ്യനാണ്. എല്ലാത്തിനെക്കുറിച്ചും അറിയാം. ഒന്നിനെക്കുറിച്ച് ഒരു ഡൗട്ടില്ല. അതെനിക്ക് എന്റെ സിനിമയിൽ നല്ല ഹെൽപ്പ് ആവുകയും ചെയ്തു. നമ്മളെ പടത്തിൽ വന്നപ്പോൾ എനിക്ക് ലെൻസ് ഏതെന്ന് പറഞ്ഞുകൊടുക്കാൻ ഒന്നും അറിയില്ല. ഞാൻ ഈ മോണിറ്ററിനടുത്ത് ഇരുന്നിട്ട് ഫ്രെയിം കുറച്ചുകൂടെ ടൈറ്റ് വേണമെന്ന് പറയും.
അപ്പോൾ ഫ്രെയ്മിൽ രാജുവായിരിക്കും, എനിക്ക് സ്ക്രീനിൽ കൂടെ കാണാം രാജു ഫിഫ്റ്റി ഇടൂ, ആ ലൈറ്റ് എന്തിനാ അതിനെക്കാളും നല്ല ആ ലൈറ്റ് അല്ലേ എന്നൊക്കെ പറയും. ഞാൻ പറയും ആ ലൈറ്റ് വെച്ച് കൊടുക്ക് കേട്ടോ എന്ന്. അത്രയും പറഞ്ഞാൽ മതി. ബാക്കി രാജു അല്ലേ പറയുന്നത്. ടെക്നിക്കൽ സൈഡ് എല്ലാം അറിയാം. നമുക്ക് ആ കാര്യത്തിൽ ടെൻഷനില്ല. അതുകൊണ്ട് നമുക്ക് നല്ല സുഖമായിരുന്നു,’ കലാഭവൻ ഷാജോൺ പറഞ്ഞു.
യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി അനില്‍ തോമസ് സംവിധാനം ചെയ്ത ‘ഇതുവരെ’യാണ് കലാഭവൻ ഷാജോന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. കലാഭവന്‍ ഷാജോണ്‍ നായകനായും ലത ദാസ് നായികയായും എത്തുന്ന ചിത്രത്തിൽ പ്രേം പ്രകാശ്, വിജയകുമാര്‍, രാജേഷ് ശര്‍മ, പീറ്റര്‍ ടൈറ്റസ്, രാജ്കുമാര്‍, റോഷിത്ലാല്‍, ഡോ. അമര്‍ രാമചന്ദ്രന്‍, സ്വാതി, നെഹല ഫാത്തിമ തുടങ്ങിയവര്‍ മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ചിത്രം മാർച്ച് 15ന് റിലീസ് ആയി.
Content Highlight: Kalabhavan shajon about prithviraj’s technical knowledge