Entertainment news
കോണ്‍സ്റ്റബിള്‍ സഹദേവനെ ഈ താരത്തിനും ചെയ്യാന്‍ പറ്റും; പ്രിയപ്പെട്ട കഥാപാത്രത്തെക്കുറിച്ച് ഷാജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Sep 13, 05:04 pm
Monday, 13th September 2021, 10:34 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയിലൂടെ സിനിമയിലെത്തിയ ഷാജോണ്‍ ചെറിയ വേഷങ്ങളിലെ സ്വതസിദ്ധമായ പ്രകടനത്തിലൂടെയാണ് സിനിമാ ലോകത്ത് ശ്രദ്ധേയനായത്.

ഏറെ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമായ ദൃശ്യത്തിലെ ക്രൂരനായ പൊലീസുകാരന്‍ സഹദേവനെ കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനനസ്സുതുറക്കുന്നത്.

ദൃശ്യത്തിലെ കഥാപാത്രത്തിലൂടെയാണ് കൂടുതല്‍ ജനശ്രദ്ധ ലഭിച്ചതെന്നും ഇതുവരെയുള്ള സിനിമാ ജീവിതത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം സഹദേവനാണെന്നും താരം പറയുന്നു

ദൃശ്യത്തിലെ സഹദേവനെന്ന കഥാപാത്രം മറ്റാര് ചെയ്താലാണ് മനോഹരമാവുക എന്ന അവതാരികയുടെ ചോദ്യത്തിന് ചെമ്പന്‍ വിനോദ് ചെയ്താല്‍ നന്നാവും എന്നാണ് ഷാജോണ്‍ പറയുന്നത്.

‘എനിക്ക് തോന്നുന്നു ചെമ്പന് ആ കഥാപാത്രം അതി ഗംഭീരമായി ചെയ്യാന്‍ പറ്റും, എനിക്കുറപ്പാണ് ചെമ്പനത് ചെയ്യും. അതുപോലെ ജോജുവിനും നന്നായി ചെയ്യാന്‍ പറ്റും,’ ഷാജോണ്‍ പറയുന്നു.

എസ്.ജെ. സിനുവിന്റെ ‘തേര്’ സുരേഷ് പാലേരി സംവിധാനം ചെയ്യുന്ന ‘ആലത്തൂരിലെ ഇത്തിരി വെട്ടം’ വിഷ്ണു മോഹന്റെ ‘മേപ്പടിയാന്‍’ ജോണ്‍ വെന്നേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘അനുഗ്രഹം; ദി ആര്‍ട്ട് ഓഫ് തേപ്പ്’ തുടങ്ങിയ ചിത്രങ്ങളാണ് ഇനി ഷാജോണിന്റേതായി പുറത്തു വരാനുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kalabhavan Shajon about his favorite character