അനായാസമായി അഭിനയിക്കുന്ന നടനാണ് അദ്ദേഹം, കൂടെ അഭിനയിക്കുന്നവരെ പേടിപ്പിക്കില്ല: കലാഭവന്‍ റഹ്മാന്‍
Entertainment news
അനായാസമായി അഭിനയിക്കുന്ന നടനാണ് അദ്ദേഹം, കൂടെ അഭിനയിക്കുന്നവരെ പേടിപ്പിക്കില്ല: കലാഭവന്‍ റഹ്മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th December 2024, 10:39 am

മിമിക്രിയിലൂടെ സിനിമയിലെത്തിയ നടനാണ് കലാഭവന്‍ റഹ്മാന്‍. ആദ്യം കലാഭവനിലും പിന്നീട് സ്വന്തം ട്രൂപ്പായ മിമിക്‌സ് ഇന്ത്യയിലൂടെയും നിരവധി പ്രോഗ്രാമുകള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ മുന്‍നിര നായകര്‍ക്കൊപ്പമെല്ലാം സിനിമകള്‍ ചെയ്തിട്ടുള്ള റഹ്മാന്റെ ആദ്യ സിനിമ ഒന്നുമുതല്‍ പൂജ്യംവരെയായിരുന്നു. ഇപ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ട നടന്‍മാരെ കുറിച്ച് സംസാരിക്കുകയാണ് റഹ്മാന്‍. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹന്‍ലാല്‍ അനായസമായി അഭിനയിക്കുന്ന നടനാണെന്നാണ് റഹ്മാന്‍ പറയുന്നത്. പുതിയ ആളാണെങ്കില്‍ കൂടിയും കൂടെ അഭിനയിക്കുന്നവരെ പേടിപ്പിക്കാതെ അവര്‍ക്ക് അഭിനയിക്കാനുള്ള ധൈര്യം നല്‍കുന്ന പ്രകൃതമാണ് മോഹന്‍ലാലിന്റേതെന്നും റഹ്മാന്‍ പറഞ്ഞു.

എന്നും വളരെ മാന്യമായി പെരുമാറുന്ന വ്യക്തിയാണ് മോഹന്‍ലാലെന്നും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ വളരെ സുഖമാണെന്നും റഹമാന്‍ പറയുന്നു. മോഹന്‍ലാല്‍ എല്ലാതരം കഥാപാത്രങ്ങളും ചെയ്ത് കഴിഞ്ഞെന്നും അതൊരു വലിയ പ്രസ്ഥാനമായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘മോഹന്‍ലാല്‍ എന്ന പറഞ്ഞാല്‍ അനായാസമായി അഭിനയിക്കുന്ന നടനാണ്. പിന്നൊരാള്‍ ഫഹദ് ഫാസിലാണ്. സായിപ്പന്‍നാരുടെ അഭിനയാണ് ഫഹദ് ഫാസിലിന്റേത്. ഹോളിവുഡ് പാറ്റേണ്‍ ആക്ടിങ്ങ്.

ഉള്ളടക്കം, ദൗത്യം, പരദേശി, ദൃശ്യം തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാലിനൊപ്പം അഭിയനിച്ചിട്ടുണ്ട്. അദ്ദേഹം എന്നും ഒരേ രീതിയില്‍ പെരുമാറുന്ന ആളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വളരെ മാന്യമായിട്ട് പെരുമാറുകയും കൂടെ അഭിനയിക്കുന്നവരെ പ്രോത്സാഹിപ്പിക്കുയും ചെയ്യുന്ന ആളാണ് അദ്ദേഹം.

കൂടെ അഭിനയിക്കുന്നവരെ അദ്ദേഹം പേടിപ്പിക്കില്ല. അതുകൊണ്ട്തന്നെ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ വളരെ സുഖമാണ്. എല്ലാതരം കഥാപാത്രങ്ങളും അദ്ദേഹം ചെയ്ത് കഴിഞ്ഞു. വലിയൊരു പ്രസ്ഥാനമായി അദ്ദേഹം അവിടെ നില്‍ക്കുകയാണ്,’ റഹ്മാന്‍ പറഞ്ഞു.

content highlights: Kalabhavan Rahman says that Mohanlal is an actor who acts with ease