| Saturday, 21st December 2024, 1:48 pm

മലയാളത്തിലെ ആ യൂത്ത് നടന് സായിപ്പന്‍മാരുടെ അഭിനയമാണ്; ഹോളിവുഡ് പാറ്റേണ്‍ ആക്ടിങ്: കലാഭവന്‍ റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് കലാഭവന്‍ റഹ്‌മാന്‍. ആദ്യം കലാഭവനിലും പിന്നീട് സ്വന്തം ട്രൂപ്പായ മിമിക്‌സ് ഇന്ത്യയിലൂടെയും നിരവധി പ്രോഗ്രാമുകള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. രഘുനാഥ് പാലേരി സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ ഒന്നുമുതല്‍ പൂജ്യംവരെ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാന്‍ സിനിമയിലേക്ക് എത്തുന്നത്.

പിന്നീട് മലയാളത്തിലെ മുന്‍നിര അഭിനേതാക്കള്‍ക്കൊപ്പമെല്ലാം സിനിമകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ ഫഹദ് ഫാസിലിനെ കുറിച്ച് പറയുകയാണ് റഹ്‌മാന്‍. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സായിപ്പന്‍മാരുടെ അഭിനയമാണ് ഫഹദിനെന്നും ഹോളിവുഡ് പാറ്റേണ്‍ ആക്ടിങ്ങാണ് അവനെന്നും റഹ്‌മാന്‍ പറഞ്ഞു.

‘ഫഹദ് ഫാസിലിനെ കുറിച്ച് പറയുമ്പോള്‍, സായിപ്പന്‍മാരുടെ അഭിനയമാണ് ഫഹദ് ഫാസിലിന്റേത്. ഹോളിവുഡ് പാറ്റേണ്‍ ആക്ടിങ്ങാണ് അവന്,’ കലാഭവന്‍ റഹ്‌മാന്‍ പറഞ്ഞു.

നടന്‍ മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു. വളരെ അനായാസമായി അഭിനയിക്കുന്ന നടനാണ് മോഹന്‍ലാലെന്നും എന്നും ഒരേ രീതിയില്‍ പെരുമാറുന്ന ആളായിട്ടാണ് തനിക്ക് അദ്ദേഹത്തെ തോന്നിയിട്ടുള്ളതെന്നും റഹ്‌മാന്‍ പറയുന്നു.

‘വളരെ അനായാസമായി അഭിനയിക്കുന്ന നടനാണ് മോഹന്‍ലാല്‍. ഉള്ളടക്കം, ദൗത്യം, പരദേശി, ദൃശ്യം തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാലിനൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നും ഒരേ രീതിയില്‍ പെരുമാറുന്ന ആളായിട്ടാണ് എനിക്ക് അദ്ദേഹത്തെ തോന്നിയിട്ടുള്ളത്.

വളരെ മാന്യമായി പെരുമാറുകയും സിനിമയില്‍ കൂടെ അഭിനയിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളാണ് മോഹന്‍ലാല്‍. കൂടെ അഭിനയിക്കുന്നവരെ അദ്ദേഹം പേടിപ്പിക്കില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ വളരെ സുഖമാണ്,’ കലാഭവന്‍ റഹ്‌മാന്‍ പറഞ്ഞു.

Content Highlight: Kalabhavan Rahman Says Fahadh Faasil’s Acting Is Hollywood Pattern Acting

We use cookies to give you the best possible experience. Learn more