Mollywood
കലാഭവന്‍ മണിയുടെ ശവകുഴി തോണ്ടുന്നതിന് സമമാണിത്; ശാന്തിവിള ദിനേശിനെതിരെ നിയമ നടപടിക്കൊരുങ്ങി മണിയുടെ കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 11, 07:09 pm
Thursday, 12th April 2018, 12:39 am

തൃശ്ശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ പരാതി നല്‍കുമെന്ന് മണിയുടെ കുടുംബം. ഇതു സംബന്ധിച്ചു മന്ത്രി എ കെ ബാലനു നേരിട്ടു പരാതി നല്‍കുമെന്നും കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു.

മണിച്ചേട്ടന്റെ ശവകുഴി തോണ്ടുന്നതിന് സമമാണ് ഇപ്പോള്‍ വരുന്ന ആരോപണങ്ങള്‍ എന്നും രാമകൃഷണന്‍ പറഞ്ഞു.ചോദിക്കാനും പറയാനും ആരും ഇല്ല എന്ന ചിന്തയാണ് ഇത്തരം അവഹേളനങ്ങള്‍ക്കു പിന്നില്‍. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

കേരളം സ്‌നേഹിക്കുന്ന ഒരു മനുഷ്യനെ പറ്റി ഇത്തരത്തില്‍ മോശമായ സംസാരിക്കാന്‍ അയാള്‍ക്ക് എങ്ങനെ സാധിക്കുന്നു. ജീവിച്ചിരുന്നപ്പോഴോ മണിച്ചേട്ടനെതിരെ കേസുകള്‍ വന്നപ്പോഴോ പ്രതികരിക്കാതിരുന്ന ഒരാള്‍ ഈ സമയത്ത് ഇത്തരത്തില്‍ ഒരു അവഹേളനം നടത്തിയത് അന്വേഷിക്കണമെന്നും

താരസംഘടനയായ അമ്മയിലും നടന്‍ മമ്മൂട്ടിക്ക് വാട്‌സാപ്പ് വഴിയും പരാതി നല്‍കിയതായും ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു.

കലാഭവന്‍ മണി അഹങ്കാരിയായിരുന്നെന്നും പൊതുവേദിയില്‍ ദാരിദ്ര്യം പ്രസംഗിച്ച് സമ്പന്നതയില്‍ അഹങ്കരിച്ചയാളാണെന്നുമായിരുന്നു ശാന്തിവിള ദിനേഷിന്റെ പരാമര്‍ശം. മംഗളം ടി.വിയുടെ അഭിമുഖത്തിലായിരുന്നു ദിനേഷിന്റെ പരാമര്‍ശങ്ങള്‍.


വീഡിയോ കടപ്പാട് മംഗളം ടി.വി