മിമിക്രി രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ നടനാണ് കലാഭവൻ ഷാജോൺ. ഹാസ്യതാരമായി തന്റെ കരിയർ ആരംഭിച്ച ഷാജോൺ ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള ഒരു നടനാണ്. സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിലെ സഹദേവൻ എന്ന നെഗറ്റീവ് കഥാപാത്രം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു.
മിമിക്രി രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ നടനാണ് കലാഭവൻ ഷാജോൺ. ഹാസ്യതാരമായി തന്റെ കരിയർ ആരംഭിച്ച ഷാജോൺ ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള ഒരു നടനാണ്. സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിലെ സഹദേവൻ എന്ന നെഗറ്റീവ് കഥാപാത്രം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു.
അതുപോലെ തന്നെ മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട മറ്റൊരു കഥാപാത്രമായിരുന്നു മൈ ബോസിലേത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലെ ബക്കറ്റ് ചവിട്ടി പൊട്ടിക്കുന്ന സീനിനെക്കുറിച്ച് സംസാരിക്കുകയാണ് കലാഭവൻ ഷാജോൺ.
ബാത്റൂമിനകത്ത് ചവിട്ടി പൊട്ടിക്കുന്ന സീനിൽ സൗണ്ട് എഫക്ട് ആണ് ഉപയോഗിച്ചതെന്നും ഷാജോൺ പറഞ്ഞു. എന്നാൽ അകത്ത് കയറി ചീത്ത പറയുന്നത് മ്യൂട്ട് ചെയ്യുമെന്നും അപ്പോൾ ജീത്തു ജോസഫ് തന്നോട് എന്താണ് പറയാൻ പോകുന്നതെന്ന് ചോദിച്ചെന്നും താൻ തെറി പറയുമെന്ന് മറുപടി പറഞ്ഞെന്നും ഷാജോൺ കൂട്ടിച്ചേർത്തു. എന്നാൽ താൻ തെറി പറയുമോയെന്നാണ് ജീത്തു ചോദിച്ചതെന്നും അതിന് മറുപടിയായി പുളിച്ച ചീത്ത പറഞ്ഞുകൊടുത്തെന്നും ഷാജോൺ റെഡ് എഫ്. എമ്മിനോട് പറഞ്ഞു.
‘അതിനകത്ത് കേറിയിട്ട് ചീത്ത പറയണമെന്നുണ്ടായിരുന്നു. ബക്കറ്റ് ചവിട്ടി പൊട്ടിക്കുന്ന സീൻ അതിൽ ഉണ്ടായിരുന്നു. അത് ബാത്റൂമിന്റെ അകത്താണല്ലോ? അത് സൗണ്ട് എഫക്ട് ആണ് ഇട്ടിരിക്കുന്നത്. ഡബ്ബ് ചെയ്തപ്പോഴായിരുന്നു കോമഡി. ഈ പറയുന്നത് മ്യൂട്ട് ചെയ്യുകയും വേണം. ജിത്തുഭായി എന്നോട് ചോദിച്ചു എന്തു പറയും ഷാജോനെ എന്ന്. ഞാൻ പറഞ്ഞു തെറി പറയാം.
ഷാജോണ് തെറി പറയാനൊക്കെ അറിയാമോ? എന്ന് ചോദിച്ചപ്പോൾ ഞാൻ ഇന്നാ പിടിച്ചോ എന്ന് പറഞ്ഞ് നല്ല പുളിച്ച തെറി അങ്ങോട്ട് പറഞ്ഞു. ജിത്തു ഭായ് ഇങ്ങനെ ചെവി പൊത്തിയിരിക്കുകയാണ്. മതി മതി നിർത്ത് ഇതെന്തു ചെയ്യും എന്ന് ചോദിച്ചപ്പോൾ മ്യൂട്ട് ഇട്ടാൽ പോരെ എന്ന് ഞാൻ തിരിച്ച് ചോദിച്ചു. നമ്മൾ ആ സമയത്ത് പറഞ്ഞില്ലെങ്കിൽ ആ ഒരു ഫീൽ കിട്ടില്ല. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്, അത് കുറെ മ്യൂട്ട് ചെയ്തത്,’ കലാഭവൻ ഷാജോൺ പറഞ്ഞു.
Content Highlight: Kalabavan shajon about my boss movie’s scene