ലൂസിഫറിന് ശേഷം പൃഥ്വിരാജ് ബ്രദേഴ്സ് ഡേയിൽ അഭിനയിക്കാൻ വന്നപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ കലാഭവൻ ഷാജോൺ. പൃഥ്വിരാജ് ലൂസിഫർ കഴിഞ്ഞിട്ടാണ് തന്റെ പടത്തിലേക്ക് വരുന്നതെന്നും നൈറ്റ് ഷൂട്ടൊക്കെ ഉണ്ടായിരുന്നെന്നും അതെല്ലാം കൃത്യമായി ചെയ്തിരുന്നെന്നും ഷാജോൺ പറഞ്ഞു. ലൂസിഫറിന് ശേഷം മോഹൻലാലിന്റെ ഇൻഫ്ലുവെൻസ് പൃഥ്വിരാജിൽ ഉണ്ടായിട്ടുണ്ടെന്നും ഷാജോൺ കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജു ലൂസിഫർ കഴിഞ്ഞിട്ടാണ് നമ്മുടെ പടത്തിലേക്ക് വരുന്നത്. നൈറ്റ് ഷൂട്ട് ഒക്കെ ഉണ്ടായിരുന്നു. മഴയൊക്കെ പെയ്തിട്ട് അഞ്ചുമണി വരെയൊക്കെ ഷൂട്ട് നീണ്ട് പോയിട്ടുണ്ട്. രാത്രി പത്തരയ്ക്ക് ഷൂട്ടിന് വന്നിട്ട് ഫുൾ ഫൈറ്റ് സീനൊക്കെ മഴയായിട്ട് രാവിലെ അഞ്ചു മണിയാകുമ്പോൾ പോകും.
രാജു ഇങ്ങനെയൊന്ന് വരണം എന്ന് പറയുമ്പോൾ അതു കുഴപ്പമില്ല വൈകിട്ട് എപ്പോഴാ? ഒരു കുഴപ്പവുമില്ല എന്നാണ് പറയാറുള്ളത്. നമ്മൾ അതുവരെ കേട്ടിട്ടുള്ള പരിപാടിയല്ല ഈ കാണുന്നത്. അതുകഴിഞ്ഞപ്പോൾ ഞാൻ രാജുവിനോട് ചോദിച്ചു ഇതെന്താണ് ആരോടും ഒരു ദേഷ്യവും ഇല്ലാതെ ഒന്നും ചെയ്യുന്നില്ലല്ലോ എന്ന്.
ചേട്ടാ മോഹൻലാലിനെ പോലൊരു നടൻ എന്റെ ലൊക്കേഷനിൽ വന്ന് കാണിച്ചിട്ട് പോയത് കണ്ടിട്ട് ഞാൻ ഞെട്ടി ഇരിക്കുകയാണ്. അതുപോലൊരു മനുഷ്യൻ അങ്ങനെ നിൽക്കണം എന്നുണ്ടെങ്കിൽ ഞാനൊക്കെ എന്താ ചെയ്യേണ്ടത്. ഞാനൊക്കെ ഇങ്ങനെയെങ്കിലും ചെയ്യേണ്ടേ എന്ന് പറഞ്ഞു.
ലാലേട്ടന് അങ്ങനെയുള്ള ഒരാളാണ്. അതിന്റെ ഒരു ഇൻഫ്ലുവെൻസ് രാജുവിന് ലൂസിഫറിന് ശേഷം ഉണ്ടായിട്ടുണ്ട്. അന്ന് ഞാനും ലിസ്റ്റിനും രാജുവും ഉള്ള ഇന്റർവ്യൂവിൽ ഒക്കെ രാജു ഒരുപാട് തമാശ പറഞ്ഞിരുന്നു. ആ സമയത്ത് അത്‍ ഏറെ വൈറൽ ആയിരുന്നു. രാജുവിന്റെ ഒരുപാട് കൗണ്ടറുകൾ ഉണ്ടായിരുന്നു. കമന്റ്സിൽ ഒരുപാട് പേർ പറഞ്ഞിരുന്നു രാജു ഒരുപാട് മാറിയല്ലോ എന്ന്. അതിൽ ലാലേട്ടന്റെ ഒരു ഇൻഫ്ലുവെൻസ് ഉണ്ടായിരിക്കും,’ കലാഭവൻ ഷാജോൺ പറഞ്ഞു.
Content Highlight: Kalaban shajon about mohanlal influence on prithviraj