'പഠിക്കുക പോരാടുക'; രാഷ്ട്രീയം വ്യക്തമാക്കി കാല ടീസര്‍ പുറത്ത്
Kollywood
'പഠിക്കുക പോരാടുക'; രാഷ്ട്രീയം വ്യക്തമാക്കി കാല ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd March 2018, 1:35 am

രജനീകാന്ത് പാ.രഞ്ജിത്ത് ചിത്രം കാല ടീസര്‍ പുറത്ത്. ചിത്രത്തിലെ ചില സീനുകള്‍ പുറത്തായതിന് പിന്നാലെ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ടീസര്‍ റിലീസ് ചെയ്തത്.

പ.രഞ്ജിത്തിന്റെയും സിനിമയുടെയും രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ടീസര്‍. അംബേദ്കറിന്റെ വാചകമായ “പഠിക്കുക, പോരാടുക” എന്നാണ് ടീസര്‍ അവസാനിക്കുമ്പോള്‍ പിന്നണിയില്‍ കേള്‍ക്കുന്നത്. എസ്.എഫ്.ഐയും ഉപയോഗിക്കുന്നുണ്ട്.

“കാല, എന്ത് പേരാണത്” എന്ന നാനാപാട്കറുടെ കഥാപാത്രത്തിന്റെ സംഭഷണത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് രജനീകാന്തിന്റെ സൂപ്പര്‍ ലുക്കും ചില ആക്ഷന്‍ രംഗങ്ങളും കാണിച്ച് “കാല” എന്താണെന്ന് വിശദീകരിക്കുന്നു. കാല എന്നാല്‍ കറുപ്പ്, യമകാലന്‍ – രക്ഷിക്കാനായി യുദ്ധം ചെയ്യുന്നവന്‍. ചിത്രത്തിന്റെ ദ്രാവിഡ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ഈ ഡയലോഗ്.

“സംഘടിക്കുക, പഠിക്കുക, പോരാടുക” എന്ന അംബേദ്കര്‍ മുദ്രാവാക്യം ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി ഉപയോഗിച്ചിട്ടുണ്ട്.

പതിനായിരങ്ങളാണ് മിനിറ്റുകള്‍ക്കുള്ളില്‍ ടീസര്‍ കണ്ടത്. ഹുമാ ഖുറേഷിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണന്‍ ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നു. ശ്രീകര്‍ പ്രസാദാണ് എഡിറ്റര്‍.