indian cinema
ഇത് രജനി പടമല്ല പാ രഞ്ജിത് പടം; കാല കണ്ടിറങ്ങിയ പ്രേക്ഷകരുടെ ആദ്യ പ്രതികരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Jun 07, 06:33 am
Thursday, 7th June 2018, 12:03 pm

കോഴിക്കോട്: രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം ആദ്യമായി തിയേറ്ററുകളില്‍ എത്തിയ കാലയുടെ ആദ്യ ഷോ അവസാനിച്ചതോടെ ചിത്രത്തിന് പ്രേക്ഷകരുടെ മികച്ച പ്രതികരണം. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പോടെയാണ് രജനി എത്തുന്നത്.

ഈയടുത്തകാലത്തു ഇറങ്ങിയതില്‍ രജനികാന്തിന്റെ ഏറ്റവും മികച്ച പടം തന്നെയാണ് കാലയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. “കൃത്യമായ അളവില്‍ രഞ്ജിത്തിന്റെ രാഷ്ട്രീയവും, രജിനി ആരാധകര്‍ക്ക് വേണ്ടിയുള്ള മാസ്സ് രംഗങ്ങളും, പ്രണയവും ഇമോഷന്‍സുമെല്ലാം ചേര്‍ത്താണ് കാല നമ്മള്‍ക്ക് മുന്നില്‍ എത്തുന്നത്.. ചിത്രം ആവശ്യപ്പെടുന്ന പേസ് തന്നെയാണുള്ളത്, ലാഗ് ഒന്നും എനിക്ക് തോന്നിയിട്ടില്ല… ഏറ്റവും ഇഷ്ടപെട്ടത് ക്ലൈമാക്‌സ് ആണ്.. വളരെ സമര്‍ത്ഥമായി രഞ്ജിത്ത് ക്ലൈമാക്‌സ് എടുത്തിട്ടുണ്ട്.” എന്നാണ് ചിത്രം കണ്ടിറങ്ങിയ ആദര്‍ഷ് എം എന്ന പ്രേക്ഷകന്‍ പറഞ്ഞത്

“കാല അതിമാരക പടം.രജനി പടമല്ല പാ രഞ്ജിത് പടം. അംബേദ്കറിസം.ആദ്യമായി ജയ് ഭീം വിളിക്കുന്ന പടം. ഹോ..ത്രില്‍ അടിച്ചിട്ട് വയ്യേ… പാ രഞ്ജിത് അണ്ണാ..നമിച്ചു.ആയിരമായിരം ജയ് ഭീം. ഉമ്മാ.ഇത്ര ഇഷ്ടപ്പെട്ട വേറൊരു പടം ഇല്ല തന്നെ” എന്നാണ് പടം കണ്ടിറങ്ങിയ അഖില്‍ ജിത്ത് എന്ന പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

 

ചില പ്രതികരണങ്ങള്‍ വായിക്കാം.