| Friday, 5th July 2024, 2:23 pm

ശ്രീനി സാറുമായി അന്ന് വലിയ ഫൈറ്റായി; പിന്നീടത് അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് ഡാന്‍സായി: കല മാസ്റ്റർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

40 വര്‍ഷത്തോളമായി കൊറിയോഗ്രഫി മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന ഡാന്‍സ് മാസ്റ്ററാണ് കല. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 100ലധികം ചിത്രങ്ങള്‍ക്ക് നൃത്ത സംവിധാനം നിര്‍വഹിച്ചിട്ടുള്ളയാളാണ് കലാ മാസ്റ്റര്‍.

പ്രിയദർശൻ ഒരുക്കിയ മേഘം എന്ന ചിത്രത്തിലെ മാർഗഴിയെ മല്ലികയെ എന്ന സൂപ്പർ ഹിറ്റ് ഗാനം കൊറിയോഗ്രഫി ചെയ്തതിനെ കുറിച്ച് പറയുകയാണ് കല മാസ്റ്റർ. ആ സമയത്ത് താനും ശ്രീനിവാസനും തമ്മിൽ അടിയായിരുന്നുവെന്നും ഒടുവിലാണ് എല്ലാം ഓക്കെയായതെന്നും കല മാസ്റ്റർ പറയുന്നു. യെസ് എഡിറ്റോറിയലിനോട് സംസാരിക്കുകയായിരുന്നു കല മാസ്റ്റർ.

‘ഞാനും ശ്രീനിവാസൻ സാറും തമ്മിൽ വലിയ ഫൈറ്റ് ആയിരുന്നു. ശ്രീനി സാർ പറഞ്ഞു, ഞാൻ ഡാൻസ് ആടില്ലെന്ന്. പ്രിയൻ സാർ പറഞ്ഞു എനിക്കറിയില്ലായെന്നും പറഞ്ഞു. ഞാൻ ശ്രീനി സാറിനോട് , ഡാൻസ് കളിക്കണമെന്ന് പറഞ്ഞു. എന്നാൽ ആ സമയത്ത് ഊട്ടിയിൽ വെച്ച് എനിക്കൊരു ഇറ്റാലിക്ക് പടത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നു. ബോംബെയിൽ നിന്ന് ഡാൻസേർസ് ഒക്കെ എത്തിയിട്ടുണ്ടായിരുന്നു.

ശ്രീനിവാസൻ സാർ ഞാൻ ഡാൻസ് ചെയ്യില്ലെന്ന് തന്നെ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ പറഞ്ഞു, എന്റെ അസിസ്റ്റന്റിനെ അവിടെ സെറ്റ് ചെയ്ത ഒരു ദിവസത്തേക്ക് ഞാൻ ഇങ്ങോട്ട് വരുമെന്ന്. മാസ്റ്റർ ഉണ്ടെങ്കിൽ ഞാനൊന്ന് ശ്രമിച്ചു നോക്കാം എന്നായിരുന്നു ശ്രീനി സാർ പറഞ്ഞത്. അങ്ങനെ എന്റെ തിരക്കൊക്കെ തീർത്ത ശേഷം ഞാൻ ഷൂട്ടിങ് വേണ്ടി വന്നു. ഷോട്ട് എടുക്കുന്ന സമയത്ത് എല്ലാവരും നല്ല ഹാപ്പിയാണ്.

ശ്രീനിവാസൻ സാറും മമ്മൂക്കയും അത്ര നന്നായി അത് ചെയ്തിരുന്നു. ആ മൂന്ന് ദിവസവും യൂണിറ്റിൽ ഉണ്ടായിരുന്ന എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. അതൊരു നല്ല പാട്ടാണ്, ശ്രീനിവാസൻ സാറും മമ്മൂക്കയും നന്നായി ചെയ്തിരുന്നു. കൊറിയോഗ്രാഫി കാണുമ്പോൾ നന്നായിരുന്നു. ശ്രീനി സാറിന്റെ കരിയറിലെ ബെസ്ററ് ഡാൻസാണ് അത്,’കല മാസ്റ്റർ പറയുന്നു.

മേഘത്തിലെ മമ്മൂട്ടിയുടെ ഡാൻസ് ഇത്രയും ഫേമസ് ആവുമെന്ന് താൻ കരുതിയില്ലെന്നും ഏറ്റവും ബെസ്ററ് ഡാൻസറായി തനിക്ക് തോന്നിയിട്ടുള്ളത് മോഹൻലാലിനെയാണെന്നും കല കൂട്ടിച്ചേർത്തു.

‘മമ്മൂക്കയ്ക്ക് ആ സ്റ്റെപ്പ് പറഞ്ഞു കൊടുക്കുമ്പോൾ , ഇതൊരു സിംപിൾ മൂവ്മെന്റാണ് ചെയ്താൽ നന്നാവുമെന്ന് പറഞ്ഞത് ഞാനാണ്. പക്ഷെ അത് ഇത്രയും പോപ്പുലർ ആവുമെന്ന് ഞാൻ കരുതിയില്ല. പക്ഷെ എപ്പോഴും എന്റെ ഫേവറിറ്റ് ഡാൻസർ എന്ന് പറയുന്നത് മോഹൻലാലാണ്. മോഹൻലാൽ ഈസ് ദി ബെസ്ററ് ഡാൻസർ. എന്ത് മൂവ്മെന്റ് കൊടുത്താലും ഇത് കഴിയില്ല കല എന്ന് അദ്ദേഹം പറയില്ല,’കല മാസ്റ്റർ പറയുന്നു.

Content Highlight: Kala Master Talk About Megham Movie song And Dance Of Sreenivasan

We use cookies to give you the best possible experience. Learn more