| Friday, 26th March 2021, 6:43 pm

ഫൈറ്റും പ്രതികാരവും മാത്രമല്ല കള| KALA Movie Review

അന്ന കീർത്തി ജോർജ്

ട്രെയ്ലര്‍ കണ്ടപ്പോള്‍ തോന്നിയ പ്രതീക്ഷകള്‍ തെറ്റിക്കാതെ എന്നാല്‍ അതിനപ്പുറത്തേക്ക് കടന്ന് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുവെക്കുന്ന ചിത്രമാണ് കള. കഥാപാത്ര നിര്‍മ്മിതി, ഏറ്റവും കുറഞ്ഞ ഡയലോഗുകളിലൂടെ, സന്ദര്‍ഭങ്ങളിലൂടെ ഏറെ ശക്തമായി ചിന്തിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞുവെക്കുന്ന രീതി, മികച്ചു നില്‍ക്കുന്ന മേക്കിംഗും സാങ്കേതിക മികവും, തുടക്കം മുതല്‍ അവസാനം വരെ ഒരു പ്രത്യേക മൂഡില്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതി, ക്രാഫ്റ്റിംഗിന്റെ ഭംഗി അടയാളപ്പെടുത്തുന്ന ഫൈറ്റ് സീനുകള്‍ – കള എന്ന ചിത്രം മലയാള സിനിമയില്‍ മുന്നിട്ടു നില്‍ക്കുന്നത് ഇക്കാരണങ്ങളാലാവും.

കളയുടെ ക്യാമറയും എഡിറ്റിംഗും പശ്ചാത്തല സംഗീതവും തീര്‍ച്ചയായും വരും ദിവസങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. അതിലേക്കെല്ലാം കടക്കും മുന്‍പ് ടൊവിനോയുടെ ഷാജി എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു.

ടൊവിനോയുടെ കരിയറിലെ മാത്രമല്ല, മലയാള സിനിമ തന്നെ ഓര്‍ത്തിരിക്കാന്‍ പോകുന്ന കഥാപാത്രമാണ് ഷാജി. കളയുടെ തുടക്കത്തില്‍ എഴുത്തുകാരന്‍ ഓസ്‌കാര്‍ വൈല്‍ഡിന്റെ ഒരു വാചകം എഴുതി കാണിക്കുന്നുണ്ട് സ്വാര്‍ത്ഥത എന്നാല്‍ തനിക്ക് ഇഷ്ടപ്പെട്ട പോലെ ജീവിക്കലല്ല, മറിച്ച് തന്റെ ഇഷ്ടത്തിന് അനുസരിച്ച് മറ്റുള്ളവര്‍ ജീവിക്കണമെന്ന നിര്‍ബന്ധമാണെന്നാണ് ഈ വരികള്‍. സിനിമയുടെ കാതല്‍ ഈ വരികളിലുണ്ട്. ഷാജി എന്ന കഥാപാത്രത്തിന്റെയും.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്ന ചിത്രങ്ങളില്‍ കഥയ്ക്ക് പറ്റിയ മേക്കിംഗ് രീതിയില്‍ കോംപ്രമൈസ് ചെയ്യാത്ത രീതി കളയിലും രോഹിത് വി.എസ് അണ്‍അപോളജിറ്റിക്കലായി തുടരുന്നുണ്ട്.

കള എന്ന ചിത്രം കണ്ട ശേഷം ഈ ഭൂമിയില്‍ ആരാണ് കള എന്ന് സ്വയം ചിന്തിച്ചുകൊണ്ടായിരിക്കും തിയേറ്ററില്‍ നിന്നും ഓരോ പ്രേക്ഷകനും ഇറങ്ങുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kala Malayalam Movie review Video

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.