| Saturday, 4th August 2018, 5:02 pm

കാടറിഞ്ഞ് മേടറിഞ്ഞ് കക്കയത്തേക്ക് ഒരു യാത്ര- ഫോട്ടോ സ്റ്റോറി

അഖില്‍ എസക്കിയേല്‍

കോഴിക്കോട് ജില്ലയിലെ പ്രകൃതി മനോഹാരിതയും തണുപ്പും പച്ചപ്പും കോടയും അരുവിയും അട്ടയും ചിത്രശലഭങ്ങളും ചുരവും എല്ലാം ചേര്‍ന്നൊരു മനോഹര യാത്രയാണ് കക്കയത്തേത്. 14 കിലോമീറ്റര്‍ കാടിന്റെ ഉള്ളിലൂടെ ഉള്ള സഞ്ചാരം ഇതാണ് കക്കയം

കക്കയം എന്നത് ഒരു സ്ഥല പേര് മാത്രമല്ല ഇവിടെ മലമുകളില്‍ ഒരു കൂറ്റന്‍ ഡാം ഉണ്ട്. ഡാമും അതു താണ്ടി ഉള്ള ഉരക്കുഴി വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.


കക്കയം മലമുകളിലെ ഉറവ വര്‍ഷങ്ങളായി കുതിച്ചു ഒരു അരുവി എന്നോ പുഴ എന്നോ വിശേഷിപ്പിക്കാന്‍ പറ്റാത്ത തരത്തില്‍ മാറിയിരിക്കുന്നു.

കോഴിക്കോട് നിന്നും മെഡിക്കല്‍ കോളേജ് വഴി അവിടെ നിന്നും കുന്ദമംഗലം – താമരശ്ശേരി എത്തി  ശേഷം ഇടത്തോട്ട് കൊയിലാണ്ടി റോഡ് കയറി അവിടെ നിന്നും നേരെ എസ്റ്റേറ്റ് മുക്ക് എത്തി അവിടെ നിന്നും വലത്തോട്ട് കയറി നേരെ തലയാടും കഴിഞ്ഞു എത്തുന്നത് തോണികടവ് ഭാഗത്തേക്കാണ്,

കക്കയം പോകുന്നവര്‍ അധികവും തോണികടവ് കയറാതെ മടങ്ങാറില്ല. പ്രകൃതിയുടെ ഗ്രീഷ്മവും വസന്തവും അവിടെ നിന്നും മായരുതെന്ന് ആശിച്ചു പോകും . പച്ചപ്പും കുറുകെ അരുവിയും ദൂരെ മലയും ചുരുക്കത്തില്‍ ഒരു landscape beauty എന്ന് തന്നെ പറയാം

ഇവിടെ നിന്നും 24 കിലോമീറ്റര്‍ ഉണ്ട് കക്കയത്തേക്ക്. ഒരു 10 കിലോ മീറ്റര്‍ താണ്ടിയാല്‍ റോഡ് വലിപ്പം കുറയും വാഹനങ്ങളും കുറയും.സ്വകാര്യ വാഹനങ്ങളിള്‍ മാത്രമേ അവിടേക്ക് പ്രവേശിക്കാന്‍ കഴിയു.


ആനയടക്കം പല വന്യജീവികളെയും ഇവിടെ കാണാന്‍ കഴിയും പക്ഷെ പുലര്‍ച്ചയും വൈകുന്നേരങ്ങളിലുമാണ് ഇവയെ കൂടുതല്‍ കാണുക .

ചുരം പിന്നിടുമ്പോള്‍ വലതു വശത്ത് ടിക്കറ്റ് കൗണ്ടര്‍ കാണാം . 40 രൂപയാണ് ഒരാള്‍ക്ക് ഇവിടേക്ക് പ്രവേശിക്കാന്‍ , അതു കഴിഞ്ഞു 2 കിലോമീറ്റര്‍ മുകളില്‍ എത്തിയാല്‍ അവിടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ 10 രൂപയും പിന്നീട് വനം വകുപ്പിന്റെ പാസായി 20 രൂപയും നല്‍കണം തുടര്‍ന്ന് 2 കിലോമീറ്റര്‍ നടന്നാല്‍ ഉറക്കുഴി വെള്ളച്ചാട്ടവും കക്കയം ഡാമും കാണാം.

നിറയെ അട്ടകളുള്ള പ്രദേശമാണിത്. കൈയ്യില്‍ തീപ്പെട്ടിയോ, ഉപ്പോ കരുതുന്നത് നല്ലതായിരിക്കും.

ഡാമിലേക്കുള്ള പാത

മലമുകളില്‍ നിന്നുള്ള ദൃശ്യം

കക്കയം ഡാം

ഡാമിലേക്കുള്ള വഴി

തോണിക്കടവ്

ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി

ഉരക്കുഴി

തോണിക്കടവ്

അഖില്‍ എസക്കിയേല്‍

Latest Stories

We use cookies to give you the best possible experience. Learn more