കോസ്‌മെറ്റിക് സര്‍ജറി ഇന്‍ഡസ്ട്രിയിലേക്ക് വരുന്ന സ്ത്രീകള്‍ക്ക് മേല്‍ ഒരു സമ്മര്‍ദമാവാന്‍ പാടില്ലെന്ന് നടി കജോള്‍. ആഗ്രഹിച്ച രൂപത്തിലല്ല ദൈവം സൃഷ്ടിച്ചിരിക്കുന്നതെങ്കില്‍ മേക്കപ്പിടാമെന്നും സര്‍ജറി ചെയ്യരുതെന്നും കജോള്‍ പറഞ്ഞു. കോസ്‌മെറ്റിക് സര്‍ജറി സ്വന്തം ചോയിസായിരിക്കണമെന്നും അത് സമ്മര്‍ദം കൊണ്ട് ചെയ്യുന്നതാവരുതെന്നും സൂം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കജോള്‍ പറഞ്ഞു.
‘ദൈവം നിങ്ങളെ ഒരു രൂപത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്. അത് നമ്മള്‍ ആഗ്രഹിച്ച രൂപത്തിലല്ലായിരിക്കാം. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ മേക്കപ്പിടാം. സര്‍ജറിക്ക് പോകരുത്. കോസ്‌മെറ്റിക് സര്‍ജറി ഓപ്ഷണലാവണം. അത് വ്യക്തിപരമായ ചോയിസായിരിക്കണം. 25 പേര്‍ അങ്ങനെ ചെയ്യണമെന്ന് പറഞ്ഞതുകൊണ്ട് ഒരിക്കലും കോസ്‌മെറ്റിക് സര്‍ജറി ചെയ്യരുത്,’ കജോള്‍ പറഞ്ഞു.
പ്രായമാകുന്നതിനെ സ്വീകരിക്കണമെന്നും വീണ്ടും 16ാം വയസിലേക്ക് പോകാന്‍ താന്‍ ആഗ്രഹിക്കാറില്ലെന്നും കജോള്‍ പറഞ്ഞു. ‘പ്രായമാകുന്നതിനെ പറ്റിയുള്ള ചിന്ത നമ്മുടെ തലയിലുള്ളതാണ്. അതില്‍ നിന്നും വിടുതലുണ്ടാവണം. ഇന്ന് ഞാന്‍ എങ്ങനെയിരിക്കുന്നോ, അത് ഞാന്‍ ഇഷ്ടപ്പെടുന്നു.
എനിക്കിനിയും 16 വയസാവണ്ട, ഒരു ഷോര്‍ട്ട് സ്‌കേര്‍ട്ടും ക്രോപ്പ് ടോപ്പും ധരിച്ച് മഴയത്ത് ഡാന്‍സ് കളിക്കണ്ട, സിമ്രാനെ (ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേയിലെ കഥാപാത്രം) കുറ്റപ്പെടുത്തുകയല്ല. പക്ഷേ ഇന്ന് ലഭിക്കുന്ന കഥാപാത്രങ്ങളില്‍ സന്തോഷവതിയാണ്,’ കജോള്‍ പറഞ്ഞു.
ലസ്റ്റ് സ്റ്റോറീസാണ് ഒടുവില്‍ പുറത്തുവന്ന കജോളിന്റെ ചിത്രം. നാല് ഭാഗങ്ങളടങ്ങുന്ന ലസ്റ്റ് സ്റ്റോറീസ് ആന്തോളജിയില്‍ അമിത് രവീന്ദര്‍നാഥ് ശര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തിലാണ് കജോള്‍ അഭിനയിച്ചത്. സുജോയ് ഘോഷ്, ആര്‍. ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ്മ എന്നിവരാണ് ലസ്റ്റ് സ്റ്റോറീസിലെ മറ്റ് മൂന്ന് കഥകള്‍ സംവിധാനം ചെയ്തത്.