| Friday, 7th July 2023, 11:52 am

ബോളിവുഡിലെ അണ്ടര്‍റേറ്റഡ് നടി അവരാണ്, അര്‍ഹതപ്പെട്ട റേഞ്ച് കിട്ടിയില്ല: കജോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് സിനിമ ഇന്‍ഡസ്ട്രിയില്‍ അര്‍ഹതപ്പെട്ട റേഞ്ച് കിട്ടാത്ത നടി മാധുരി ദീക്ഷിത്താണെന്ന് കജോള്‍. സൂം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അണ്ടര്‍റേറ്റഡായ ഇനിയും എക്‌സ്‌പ്ലോര്‍ ചെയ്യപ്പെടേണ്ട നടി ആരാണെന്ന ചോദ്യത്തിന് മാധുരി ദീക്ഷിത്തിന്റെ പേരാണ് കജോള്‍ പറഞ്ഞത്. ‘ഇന്‍ഡസ്ട്രിയിലെ അണ്ടര്‍റേറ്റഡായ നടി മാധുരിയാണ്. അവര്‍ക്ക് അര്‍ഹതപ്പെട്ട റേഞ്ച് ലഭിച്ചിട്ടില്ല,’ കജോള്‍ പറഞ്ഞു.

ഒപ്പമുള്ള അഭിനേതാക്കളുടെ ഡയലോഗ് കൂടി ഓര്‍ത്തുവെക്കുന്ന വ്യക്തി ഷാരൂഖ് ഖാനാണെന്നും കജോള്‍ പറഞ്ഞു. ‘ഷാരൂഖിന് എല്ലാവരുടെയും ഡയലോഗ് ഓര്‍ത്തുവെക്കാനാവും. ഒരു ജൈജാന്റിക് ഫോട്ടോഗ്രാഫിക്ക് മെമ്മറിയുടെ കേന്ദ്രമാണ് അദ്ദേഹം. സെറ്റില്‍ വരുമ്പോള്‍ എല്ലാവരുടേയും ഡയലോഗ് ഷാരൂഖിന് അറിയാം. അത് എങ്ങനെയാണ് ചെയ്യുന്നതെന്ന് എനിക്ക് അത്ഭുതം തോന്നും,’ കജോള്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് കൊടുക്കാനുള്ള ഉപദേശമെന്താണെന്ന് ചോദിച്ചപ്പോള്‍ സമ്മര്‍ദങ്ങളെ അതിജീവിക്കുന്നതിനെ പറ്റിയും കൊസ്മെറ്റിക് സര്‍ജറി ചെയ്യുന്നതിനെതിരെയുമാണ് താരം സംസാരിച്ചത്.

‘ദൈവം നിങ്ങളെ ഒരു രൂപത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്. അത് നമ്മള്‍ ആഗ്രഹിച്ച രൂപത്തിലല്ലായിരിക്കാം. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ മേക്കപ്പിടാം. സര്‍ജറിക്ക് പോകരുത്. കോസ്മെറ്റിക് സര്‍ജറി ഓപ്ഷണലാവണം. അത് വ്യക്തിപരമായ ചോയിസായിരിക്കണം. 25 പേര്‍ അങ്ങനെ ചെയ്യണമെന്ന് പറഞ്ഞതുകൊണ്ട് ഒരിക്കലും കോസ്മെറ്റിക് സര്‍ജറി ചെയ്യരുത്,’ കജോള്‍ പറഞ്ഞു.

പ്രായമാകുന്നതിനെ സ്വീകരിക്കണമെന്നും വീണ്ടും 16ാം വയസിലേക്ക് പോകാന്‍ താന്‍ ആഗ്രഹിക്കാറില്ലെന്നും കജോള്‍ പറഞ്ഞു. ‘പ്രായമാകുന്നതിനെ പറ്റിയുള്ള ചിന്ത നമ്മുടെ തലയിലുള്ളതാണ്. അതില്‍ നിന്നും വിടുതലുണ്ടാവണം. ഇന്ന് ഞാന്‍ എങ്ങനെയിരിക്കുന്നോ, അത് ഞാന്‍ ഇഷ്ടപ്പെടുന്നു.

എനിക്കിനിയും 16 വയസാവണ്ട, ഒരു ഷോര്‍ട്ട് സ്‌കേര്‍ട്ടും ക്രോപ്പ് ടോപ്പും ധരിച്ച് മഴയത്ത് ഡാന്‍സ് കളിക്കണ്ട, സിമ്രാനെ (ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേയിലെ കഥാപാത്രം) കുറ്റപ്പെടുത്തുകയല്ല. പക്ഷേ ഇന്ന് ലഭിക്കുന്ന കഥാപാത്രങ്ങളില്‍ സന്തോഷവതിയാണ്,’ കജോള്‍ പറഞ്ഞു.

ലസ്റ്റ് സ്റ്റോറീസാണ് ഒടുവില്‍ പുറത്തുവന്ന കജോളിന്റെ ചിത്രം. നാല് ഭാഗങ്ങളടങ്ങുന്ന ലസ്റ്റ് സ്റ്റോറീസ് ആന്തോളജിയില്‍ അമിത് രവീന്ദര്‍നാഥ് ശര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തിലാണ് കജോള്‍ അഭിനയിച്ചത്.

കജോളിന്റെ ട്രയല്‍ എന്ന കോര്‍ട്ട് റൂം ഡ്രാമ സീരീസും സ്ട്രീമിങ്ങിനൊരുങ്ങുകയാണ്. സുപര്‍ണ്‍ വര്‍മ സംവിധാനം ചെയ്യുന്ന സീരീസ് ജൂലൈ 14 മുതലാണ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യുന്നത്.

Content Highlight: kajol says madhuri disit is an underrated actresses

Latest Stories

We use cookies to give you the best possible experience. Learn more