|

മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ കാജലിന് മോഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

mammookka

[] തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളിന് മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ മോഹം. ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കാജല്‍ പ്രകടിപ്പിച്ചത്.

മലയാള സിനിമയിലെ പ്രമേയങ്ങള്‍ ജീവിതത്തോട് അടുത്ത് നില്‍ക്കുന്നവായണെന്നും അത്തരം ുപ്ത്യസന്ധമായ പ്രമേയങ്ങളാണ് തനിക്കിഷ്ടമെന്നും കാജല്‍ പറഞ്ഞു.

എന്തായാലും മലയാളത്തോടും മമ്മൂക്കായോടുമുള്ള ഇഷ്ടം കാജല്‍ പരസ്യമായി പ്രകടിപ്പിച്ച സ്ഥിതിക്ക് അധികം വൈകാതെ മലയാളം സിനിമയിലേക്ക് കാജലും കടന്നുവരുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.