| Wednesday, 3rd March 2021, 1:36 pm

ലോകം കണ്ട ഏറ്റവും വലിയ ഐ.ടി തട്ടിപ്പില്‍ കാജല്‍ അഗര്‍വാള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാജല്‍ അഗര്‍വാളും വിഷ്ണു മാഞ്ചുവും പ്രധാന വേഷത്തിലെത്തുന്ന മൊസഗല്ലുവിന്റെ മറ്റു ഭാഷകളിലെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അനു&അര്‍ജുന്‍ എന്നാണ് തമിഴിലും കന്നടയിലും ഹിന്ദിയിലും ചിത്രത്തിന്റെ പേര്. അര്‍ജുന്‍& അനു എന്ന പേരിലാണ് മലയാളത്തില്‍ ചിത്രമെത്തുന്നത്.

കാജല്‍ അഗര്‍വാളും വിഷ്ണു മാഞ്ചുവും ബോളിവുഡ് താരം സുനില്‍ ഷെട്ടിയുമാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററിലുള്ളത്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വിഷ്ണു മാഞ്ചു നായകനാകുന്ന ആദ്യ ചിത്രമാണ് മൊസഗല്ലു.

അമേരിക്കന്‍ സംവിധായകന്‍ ജെഫ്രി ചിന്‍ ഒരുക്കുന്ന ചിത്രം അമേരിക്കയില്‍ നടന്ന കുപ്രസിദ്ധ ഐ.ടി തട്ടിപ്പിനെ കുറിച്ചാണ് പറയുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.

കാജല്‍ അഗര്‍വാളും വിഷ്ണുവും തട്ടിപ്പുകാരമായെത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായാണ് സുനില്‍ ഷെട്ടിയെത്തുന്നത്. വിഷ്ണു തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ആക്ഷന്‍ പാക്കഡ് ആയ ത്രില്ലറായിരിക്കും ചിത്രമെന്നാണ് സൂചനകള്‍.

പാന്‍ ഇന്ത്യ റിലീസിനൊരുങ്ങുന്ന ചിത്രം മാര്‍ച്ച് 18നാണ് തിയേറ്ററുകളിലെത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kajal Aggarwal new movie Mosagallu Malayalam Poster out, Arjun and Anu

We use cookies to give you the best possible experience. Learn more