സ്പോര്‍ട്സ് ഡെസ്‌ക്23 min
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിനിമാക്കാര്‍ തറ രാഷ്ട്രീയം കാണിക്കരുതെന്ന് സംഗീത സംവിധായകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. വിമര്‍ശനം ആകാം. എന്നാല്‍ ചീത്തവിളിയായി മാറുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പത്തനാപുരത്തെ ഗണേഷ്‌കുമാര്‍, ജഗദീഷ്, പോരാട്ടത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് കൈതപ്രം ഈ അഭിപ്രായ പ്രകടനം നടത്തിയത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനൊപ്പം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നത് പതിവാണ്. എന്നാല്‍ താരങ്ങള്‍ എതിരാളികളെ സ്വന്തം നിലമറന്ന് വിമര്‍ശിക്കരുത്.
വ്യക്തിപ്രഭാവമുള്ള പല സ്ഥാനാര്‍ത്ഥികളും മത്സരിക്കുകയും പരാജയപ്പെടുക്കുയും ചെയ്തിട്ടുണ്ട്. അവരോളം വരില്ല ഇപ്പോള്‍ മത്സരിക്കുന്നവരെന്നും കൈതപ്രം വ്യക്തമാക്കി.