ഹരിയാന: കൈതാല്‍ നിയമസഭാ സീറ്റില്‍ നിന്ന് തോല്‍വി ഏറ്റുവാങ്ങി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല. ബി.ജെ.പിയുടെ ലീലാ റാമിനോട് 530 വോട്ടുകള്‍ക്കാണ് തോറ്റത്.
കൈതലില്‍ നിന്നും രണ്ടുതവണ എം.എല്‍.എയായ വ്യക്തിയാണ് രണ്‍ദീപ് സിങ് സുര്‍ജേവാല. 2014, 2009 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം കൈതാലില്‍ നിന്നും വിജയിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജനവിധി വിനയത്തോടെ സ്വീകരിക്കുന്നെന്നും തോല്‍വിയില്‍ ആത്മപരിശോധന നടത്തുമെന്നും സുര്‍ജേവാല പ്രതികരിച്ചു.
ഹരിയാനയിലെ പാര്‍ട്ടിയുടെ പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ട്ടി ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നായിരുന്നു സുര്‍ജേവാലയുടെ മറുപടി.
ഹരിയാനയില്‍ 33 സീറ്റുകളില്‍ ബി.ജെ.പിയും 25 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്. ദുഷ്യന്ത് ചൗതാലയുടെ ജെജെപി 9 സീറ്റുകളില്‍ മുന്നിലാണ്. ഇതിനകം ഒരു സീറ്റ് നേടിയിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ