| Sunday, 3rd June 2018, 2:32 pm

കൈരാനയിലേത് ഹിന്ദുക്കളുടെ തോല്‍വി, മുസ്‌ലീങ്ങളുടെ വിജയം; 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പിടിക്കാനുള്ള തന്ത്രം വെളിപ്പെടുത്തി ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി വക്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൈരാനയിലെ ബി.ജെ.പിയുടെ തോല്‍വി ഹിന്ദുക്കളുടെ തോല്‍വിയാണെന്നും മുസ്‌ലീങ്ങളുടെ വിജയമാണെന്നും ബി.ജെ.പി വക്താവ് സംപിത് പത്ര. ന്യൂസ് 24 ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ബി.ജെ.പിയുടെ തോല്‍വിയുടെ വിചിത്ര കാരണം സംപിത് പത്ര നിരത്തിയത്.

“ഒരു മതവിഭാഗം (മുസ്‌ലിം) ധ്രുവീകരണം ഉണ്ടാക്കാന്‍ തീരുമാനിച്ചാല്‍, മറ്റ് മതവിഭാഗവും (ഹിന്ദുക്കള്‍) ധ്രുവീകരിക്കപ്പെടും. ഇത് സംഭവിക്കാന്‍ പാടുള്ളതല്ല. ഒരു പ്രത്യേക സ്ഥാനാര്‍ഥിക്ക് വേണ്ടി ഒരു വിഭാഗം ആളുകള്‍ വോട്ടുചെയ്താല്‍, എന്റെ വാക്കുകള്‍ നിങ്ങള്‍ അടയാളപ്പെടുത്തിവെക്കണം, ഇത് ഇന്ത്യയിലുടനീളം സ്വാധീനമുണ്ടാക്കും”- എന്നായിരുന്നു സംപിത് പത്രയുടെ വാക്കുകള്‍.


Dont Miss രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുന്നിലെത്തിയ ആദ്യ ദയാഹരജി തള്ളി; തള്ളിയത് ഒരു കുടുംബത്തിലെ ഏഴ് പേരെ ചുട്ടുകൊന്ന പ്രതിയുടെ


ഇതിന് പിന്നാലെ കൈരാനിലെ വോട്ടിങ് ശതമാനത്തില്‍ 32% മാത്രമാണ് മുസ്‌ലീങ്ങള്‍ ഉള്ളതെന്നും ബാക്കി 68% ജനങ്ങള്‍ ഹിന്ദുക്കളാണെന്നും അവതാരക ചൂണ്ടിക്കാട്ടുകയും ചെയ്തു. തുടര്‍ന്നായിരുന്നു 2018 ലെ പാര്‍ട്ടിയുടെ അപകടകരമായ പദ്ധതിയെ കുറിച്ച് സംപിത് പത്ര തുറന്നടിച്ചത്.

“” ഇത് ഇന്ത്യയിലുടനീളം പ്രതിഫലിച്ചാല്‍ അത് ഇന്ത്യയെ നിശ്ചലമാക്കും. അതിന്റെ പ്രതിഫലനം ഇവിടെ ഉണ്ടാവുകയും ചെയ്യും”- സംപിത് പത്ര പറയുന്നു.

32 ശതമാനം മുസ്‌ലീങ്ങള്‍ ഒരുമിച്ചിട്ടും അവര്‍ വിജയിക്കുന്നു. പക്ഷേ അവിടെ ഹിന്ദുക്കള്‍ എവിടെ? അവിടെ ഇസ്‌ലാം വിജയിക്കുമ്പോള്‍ എന്തിനാണ് ഹിന്ദുക്കള്‍ പരാജയപ്പെടുന്നത്. ഇത് എല്ലാവരും ആലോചിക്കേണ്ട കാര്യമാണ്.” സംപിത് പറയുന്നു.

നേരത്തെ കൈരാനയിലെ വിജയത്തിന് പിന്നാലെ ആര്‍.എല്‍.ഡി എം.പി തപസ്സും ഹസ്സനെതിരെ വ്യാജ പ്രചരണവുമായി ബി.ജെ.പിക്കാര്‍ രംഗത്തെത്തിയിരുന്നു. കൈരാനായിലെ തെരഞ്ഞെടുപ്പ് ഫലം അള്ളാഹുവിന്റെ വിജയമാണെന്നും രാമന്റെ തോല്‍വിയാണെന്നും തപസ്സും പറഞ്ഞതായായിരുന്നു പ്രചരണം. എന്നാല്‍ താന്‍ ഒരിക്കലും അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ഇത്തരമൊരു കാര്യം പ്രചരിപ്പിച്ച ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്നും തപസ്സും ഹസ്സന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more