| Saturday, 5th July 2014, 10:46 am

ടോള്‍ വിരുദ്ധസമരം: കൈനാട്ടിയില്‍ റെവല്യൂഷ്ണറി ബ്ലോക്ക് കമ്മിറ്റി അംഗം കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] വടകര: ഇന്ന് ഉദ്ഘാടനം നടക്കാനിരിക്കുന്ന കൈനാട്ടി റെയില്‍വേ മേല്‍പാലത്തിലെ ടോള്‍ പിരിവിനെതിരെ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം  നടത്തിയതിനെ  തുടര്‍ന്ന് റെവല്യൂഷ്ണറി യൂത്ത് ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ് പോലിസ് കസ്റ്റഡിയില്‍.

ടോള്‍ പിരിവ് ഒഴിവാക്കാന്‍ നിര്‍മ്മാണഘട്ടം മുതലേ സമരങ്ങള്‍ നടത്തിയ ആര്‍.എം.പി യൂത്ത് പ്രവര്‍ത്തകര്‍ ഇന്ന നടക്കാനിരിക്കുന്ന ഉദ്ഘാടത്തിനിടെ പ്ലക്കാര്‍ഡുകളുമായി രംഗത്തെത്തയതോടെയാണ് എ.സ്.പി യനീഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് നടന്നത്.

ഉദ്ഘാടനത്തിനൊരുങ്ങിയ പാലം സന്ദര്‍ശിച്ച പാലം എം.പി മുല്ലപ്പള്ളി രാമചന്ദ്രനെയും സി.കെ നാണു എം.എല്‍.എയെയും ആര്‍.എം.പി യൂത്ത് പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് ടോള്‍ പിരിവ് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം നടപ്പിലാവാത്തതിനെ തുടര്‍ന്ന് യൂത്ത് പ്രവര്‍ത്തകര്‍ ജൂണ്‍ 26ന് പ്രതിരോധ പകല്‍ സംഘടിപ്പിച്ചിരുന്നു.

2010 ജൂണില്‍ നിര്‍മ്മാണം തുടങ്ങിയ മേല്‍പാലത്തിന്റെ നിര്‍മ്മാണതുക 17 കോടി രൂപയാണ്. ഇന്ത്യന്‍ റെയില്‍വേയുടെയും ആര്‍.ബി.ഡി.സി.കെയുടെയും സംയുക്ത സംരഭമായ കൈനാട്ടി മേല്‍പാലം ഇന്ന് മുഖ്യമന്ത്രി ഗതാഗതത്തിനായി തുറന്നുകൊടുക്കും.

We use cookies to give you the best possible experience. Learn more